പാരിസ്: ചിരവൈരിയായ റോജര്‍ ഫെഡററെ തകര്‍ത്ത് റഫേല്‍ നദാല്‍ റോളണ്ട് ഗാരോസില്‍ പുതിയ ചരിത്രം രചിച്ചു. പത്താം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ നദാല്‍ ആറുതവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഇതിഹാസതാരം ബ്യോണ്‍ ബോര്‍ഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.
7-5,7-6,(7-3),5-7,6-1 സെറ്റുകള്‍ക്കായിരുന്നു ഈ സ്പാനിഷ് താരം കിരീടം ചൂടിയത്. ലോകഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് കുതിച്ചെത്താനും കിരീടനേട്ടത്തോടെ നദാലിന് കഴിഞ്ഞു. 2005, 06,07,08,2010 വര്‍ഷങ്ങളിലായിരുന്നു നദാല്‍ ഇതിനുമുമ്പ് കളിമണ്‍ കോര്‍ട്ടില്‍ കിരീടം സ്വന്തമാക്കിയത്.
ഫെഡറിനെതിരേ ഇതുവരെ കളിച്ച 25 മല്‍സരങ്ങളില്‍ 17 എണ്ണത്തിലും ജയിക്കാന്‍ നദാലിന് കഴിഞ്ഞു. കാനഡയുടെ ഡാനിയേല്‍ നെസ്റ്റര്‍-ബെലാറസിന്റെ മാക്‌സ് മിര്‍നി സഖ്യം പുരുഷ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കി.
കൊളംബിയയുടെ ജൂലിയന്‍ സെബാസ്റ്റ്യന്‍ അര്‍ജന്റീനയുടെ ഷാങ്ക് സഖ്യത്തെ 7-6(3), 3-6, 6-4 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നെസ്റ്റര്‍-മിര്‍നി സഖ്യം കിരീടം ചൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല