ആട്ടവും പാട്ടും സമന്വയിച്ച വേദിയില്‍ ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ് വിസ്മയമായി. ഒമ്പതാം ടാലന്റ് കോണ്‍ടസ്റ്റ് മല്‍സരങ്ങളുടെ നിലവാരംകൊണ്ടും സദസിന്റെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. ഓരോ വര്‍ഷത്തെയും മല്‍സരം പിന്നിടുമ്പോഴും ഏഷ്യാനെറ്റിന്റെ കലാവിരുന്ന് മലയാളികള്‍ കലാമാമാങ്കമാക്കി മാറ്റുന്ന കാഴ്ചയാണ്. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങിയ കലാമേള അവസാനിക്കുമ്പോള്‍ പത്തുമണി.
യു.കെ.യുടെ നാനാഭാഗങ്ങളില്‍ നിന്നും ഓസ്ട്രിയായില്‍ നിന്നും മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു. ഫലം അറിഞ്ഞപ്പോള്‍ ബെല്‍ഫാസ്റ്റും കാര്‍ഡിഫും ഓസ്ട്രിയായിലെ വിയന്നയും വരെ സമ്മാനങ്ങള്‍ എത്തി. പ്രശസ്തഗായകനും സംഗീത സംവിധായകനുമായി എം.ജി.ശ്രീകുമാര്‍ ആയിരുന്നു മുഖ്യ അതിഥി. അദ്ദേഹം സദസിന് വേണ്ടി രണ്ടു ഗാനങ്ങള്‍ ആലപിച്ചാണ് വേദി വിട്ടത്. ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പാട്ട്, സിനിമിറ്റിക് ഡാന്‍സ്, ക്ല്ാസിക്കല്‍ ഡാന്‍സ് എന്നിങ്ങനെ മൂന്ന് ഇനങ്ങളിലായിരുന്നു മല്‍സരങ്ങള്‍. ഓരോ മല്‍സരാര്‍ഥിയും വേദിയില്‍ എത്തുമ്പോള്‍ മുതല്‍ വേദി വിടുന്നതു വരെ നിലക്കാത്ത ആരവമായിരുന്നു. ഒന്നിനൊന്ന് മെച്ചമായിരുന്നു ഓരോ ഇനങ്ങളും. നൃത്തയിനങ്ങള്‍ക്ക് പ്രൊഫഷണല്‍ ടച്ചുണ്ടായിരുന്നു.
ഏറെക്കാലത്തെ പരിശീലനത്തിന് ശേമാണ് ഓരോരുത്തരും മല്‍സരത്തിന് എത്തിയത്്. അതിന്റെ നിലവാരം മല്‍സരങ്ങളില്‍ പ്രകടമായി.
നേരത്തേ മുഖ്യാതിഥിയായി എത്തിയ എം.ജി.ശ്രീകുമാറിനേയും ഭാര്യ ലേഖയേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗായകനില്‍ നിന്നും സംഗീത സംവിധായകന്‍ കൂടിയായി മാറിയതിന്റെ സന്തോഷവും എം.ജി.ശ്രീകുമാര്‍ പങ്കുവെച്ചു. ഏഷ്യാനെറ്റിന്റെ യു.കെ.യിലെ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖ്യാതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിച്ചു. സംഘാടന മികവും നിലവാരവും പ്രകടമാക്കിയ കലാമേള സദസ് ഒന്നട ങ്കം ആസ്വദിക്കുകയായിരുന്നു.
മല്‍സര വിജയികള്‍ ഫസ്റ്റ്, സെക്കന്‍ഡ് എന്നീ ക്രമത്തില്‍: ഗാനമല്‍സരം ജൂണിയര്‍ വിഭാഗം.1 കിരണ്‍ ഏലിയാസ് ബെല്‍ഫാസ്റ്റ്, 2 ജെം പിപ്‌സ്. ഗാനമല്‍സരം പുരുഷന്‍മാര്‍: രാജേഷ് രാമന്‍ ക്രോയിഡോണ്‍, ജോബി കൊരട്ടി, ഗാനമല്‍സരം വനിതകള്‍
1്രപിയ ജോമോള്‍, ലിറ്റില്‍ ഹാംടണ്‍,2 റിജ ജയിംസ്.
സിനിമാറ്റിക് ഡാന്‍സ് സീനിയേഴ്‌സ്: 1 ടോമി ജോസഫ് ലെസ്റ്റര്‍,2 നവ്യ മേനോന്‍ ഷ്യൂസ് ബറി
സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് ജൂനിയേഴ്‌സ്: 1 ജെന്‍ പിക്‌സ്, ജെറിന്‍ പിക്‌സ്, ഡോണ്‍ പിക്‌സ് കാര്‍ഡിഫ്.
2 നന്ദിത ഷാജി ആന്‍ഡ് പാര്‍ട്ടി
സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍ ജൂണിയേഴ്‌സ്. 1 അനുപ ബേബി പോര്‍ട്്‌സ് മൗത്ത്,2 ജോസിനി ജോസ്.
സിനിമാറ്റിക് ഡാന്‍സ് സീനിയേഴ്‌സ് ,്രഗൂപ്പ്
1 കെവിന്‍മാവേലി, കേജിന്‍ മാവേലി, സുഷ്മിത് സതീശന്‍, വിനയ് വര്‍ഗീസ്, ആഷിഷ് തങ്കച്ചന്‍, സെ്റ്ററിന്‍ ജോസ് കാര്‍ഡിഫ്,2 അശ്വതി നായര്‍ ആന്‍ഡ് പാര്‍ട്ടി 1
ക്ലാസിക്കല്‍ ഡാന്‍സ്: 1 ശ്രീവര്‍ഷ ശ്രീജിത്, 2 സെ്റ്റഫി സ്രാമ്പിക്കല്‍,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല