ലണ്ടന്‍: കത്തിക്കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി കുഞ്ഞിനെ രക്ഷിച്ച അജ്ഞാതയെ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളുടെ അമ്മയായി 32കാരി നാസര്‍ മെലിസാണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
കത്തുന്ന വീട്ടില്‍ നിന്നും അറഫാത്ത് ഹുസൈന്‍ എന്ന കുട്ടിയെ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി ഇവര്‍ രക്ഷിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ രക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.
താന്‍ ചെയ്തത് അത്രവലിയ സാഹസമൊന്നുമല്ലെന്നാണ് നാസര്‍ പറയുന്നത്. കത്തിക്കൊണ്ടിരിക്കുന്ന വീട്ടില്‍ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് എന്റെ കുട്ടികളെയാണ് ഓര്‍മ്മവന്നത്. പിന്നെ രണ്ടാമതൊന്നും ചിന്തിച്ചില്ല. വേഗം വീട്ടിനുള്ളില്‍ കയറി കുഞ്ഞിനെ പുറത്തെടുത്തു. രണ്ടാമത് ചിന്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഭയന്ന് പിന്‍മാറിയേനെ. ദൈവം എന്നെ രക്ഷിക്കുമെന്ന വിശ്വാസമായിരുന്നു മനസില്‍’ നാസര്‍ പറഞ്ഞു.
വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്നെ ചീത്തവിളിക്കുകയായിരുന്നു. നിന്റെ കുഞ്ഞുങ്ങളെ നീ ഓര്‍ക്കണ്ടേ എന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ സത്യ പറയട്ടെ, ഇനിയും ഇതുപോലെ സംഭവങ്ങളുണ്ടായ ഞാന്‍ എന്റെ ജീവന്‍പോലും നോക്കാതെ അവരെ രക്ഷിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ ഇതുപോലൊരു അവസ്ഥ എനിക്ക് വന്നാല്‍ മറ്റാരെങ്കിലും എന്നെ രക്ഷിക്കാനുണ്ടാവുമായിരിക്കും.
ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാസര്‍ നിലവിളി കേട്ടത്. രണ്ട് വയസുകാരന്‍ അറഫാത്ത് മുകളിലത്തെ നിലയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലായി. വേറെ ആരെങ്കിലും മുറിയില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പുറത്തുണ്ടായിരുന്ന സ്ത്രീയോട് ചോദിച്ചു. എന്റെ കുട്ടി എന്റെ കുട്ടി എന്ന് പറഞ്ഞ് കരയുകയായിരുന്നു ആ സ്ത്രീ. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല ടോട്ടന്‍ഹാമിലെ ആ വീട്ടിലേക്ക് ഓടിക്കയറി. ഉള്ളില്‍ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പാരാമെഡിക്‌സ് കുട്ടിക്ക് പ്രഥമശ്രുശ്രൂഷകള്‍ നല്‍കി. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
20 അംഗ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല