കത്രീനയുടെ ബെല്ലി ഡാന്‍സാണ് ഇപ്പോള്‍ ബോളിവുഡിലെ ആകര്‍ഷണം. ഹിന്ദിയിലെ ഏറ്റവും തിരക്കേറിയ താരമായ കത്രീന കൈഫ് ഐറ്റം ഡാന്‍സര്‍ എന്ന പേരിലും താരമായിക്കഴിഞ്ഞു. കത്രീനയുടെ ഐറ്റം ഡാന്‍സിനായി നിര്‍മാതാക്കള്‍ പരക്കംപായുകയാണിപ്പോള്‍. ഇതിനിടയില്‍ കത്രീനയ്‌ക്ക് മറ്റൊരു വമ്പന്‍ ഓഫര്‍ കൂടി കിട്ടിയിരിക്കുന്നു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സ് ചെയ്യാന്‍ ഒരു രാത്രിക്ക് അഞ്ച് കോടി രൂപ.
ഷീലാ കി കഹാനിയിലൂടെയാണ് കത്രീന പ്രേക്ഷകരെ ഹരം കൊളളിച്ചത്. കത്രീനയുടെ ഐറ്റം ഡാന്‍സുണ്ടെങ്കില്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് ഇരച്ചു കയറുന്ന അവസ്ഥയുമായി. ഇതോടെയാണ് കത്രീന നിര്‍മാതാക്കളുടെ കണ്ണിലുണ്ണിയായത്.
ന്യൂ ഇയര്‍ രാവില്‍ ഡാന്‍സ് ചെയ്യുന്ന രീതിക്ക് മല്ലിക ഷെരാവത്താണ് തുടക്കമിട്ടത്, 2007ല്‍. അന്ന് 90 ലക്ഷമാണ് മല്ലിക ഒരൊറ്റ രാത്രി ആടിയതിന് വാങ്ങിയത്. പിന്നീട് ബിപാഷ ബസുവും മല്ലികയുടെ വഴിയെ എത്തി. ഇത്തവണ കത്രീനയ്‌ക്കൊപ്പം ദീപിക പദുകോണും ഏതെങ്കിലും ഹോട്ടലിലെ പുതുവത്സരം കൊഴിപ്പിക്കാന്ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല