കൈവിട്ടുപോയ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് കത്രീന ജീവിതത്തിലൂടെ പഠിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പകുതി ഇന്ത്യക്കാരനാണെന്ന കത്രീനയുടെ വാക്കുകള്‍ നടിയെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ്. ഈ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ പുകിലുകളെ തുടര്‍ന്ന് നടി ഇപ്പോള്‍ മാപ്പുചോദിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയെ കുറിച്ച് പരാമര്‍ശം നടത്തരുത് എന്നും രാഹുലുമായി സ്വയം താരമ്യം ചെയ്യരുത് എന്നും കത്രീനയ്ക്ക് കോണ്‍ഗ്രസ് ശക്തമായ മുന്നറിയിപ്പ് നല്‍കി എന്നാണ് വാര്‍ത്തകള്‍.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും താന്‍ ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കത്രീന പറഞ്ഞു. ആരുടെയെങ്കിലും വികാരങ്ങളെ മുറിവേല്‍പ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു എന്നും കത്രീന കൈഫ് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കത്രീന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കണ്ണിലെ കരടാവുന്നത്. രാജ്‌നീതി എന്ന സിനിമയില്‍ സോണിയയെ അനുകരിച്ചതാണ് ആദ്യം പാര്‍ട്ടിക്ക് അസ്വസ്ഥതയുണ്ടാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ വീഡിയോ ടേപ്പുകള്‍ കണ്ടാണ് കത്രീന അവരുടെ നടപ്പും വസ്ത്രധാരണ രീതികളുമൊക്കെ മനസ്സിലാക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് രാഹുല്‍ പകുതി ഇന്ത്യക്കാരനാണെന്ന് കത്രീന കൈഫ് അഭിപ്രായപ്പെട്ടത്. താന്‍ പകുതി ഇന്ത്യക്കാരിയാണെന്ന് പറയുന്നതില്‍ തനിക്ക് ലജ്ജയില്ല എന്നും താന്‍ എന്താണോ അതില്‍ അഭിമാനിക്കുന്നു എന്നും പറയുമ്പോഴാണ് കത്രീന വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം കടുത്ത പരാമര്‍ശം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല