ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പ്രളയം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വെള്ളത്തിനടിയിലായി. 58 പേരുടെ മരണത്തിനും ലക്ഷക്കണക്കിനാളുകള്‍ ദുരന്തവും അനുഭവിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
ദുരന്തം ഏറ്റവുമധികം ബാധിച്ച ഉത്തര്‍പ്രദേശില്‍ മാത്രം 28 പേര്‍ മരിച്ചെന്നാണ് കരുതുന്നത്. ആയിരത്തിലേറെ ഗ്രാമങ്ങളെ പ്രളയംബാധിച്ചു. ബല്‍റാംപൂര്‍, ബാര്‍ബക്കി ജില്ലകളില്‍ മാത്രം ലക്ഷക്കണക്കിനാളുകളെ സ്ഥലം മാറ്റി. നേപ്പളിലുണ്ടായ കനത്ത മഴയും പ്രളയവും ഉത്തര്‍പ്രദേശിനെയും ബാധിച്ചിട്ടുണ്ട്.
ഹിമാചല്‍പ്രദേശില്‍ 11 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇവിടെ 3 പേര്‍ കനത്ത വെള്ളമൊഴുക്കില്‍ ഒലിച്ചു പോയി. പശ്ചിമബംഗാളില്‍ കൂച്ച് ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.മിക്ക നദികളും കരകവിഞ്ഞ് ഒഴുകി.
ബീഹാറിലെ ഒന്‍പതുജില്ലയില്‍ പ്രളയം ബാധിച്ചു. രണ്ടുപേര്‍ മരണപ്പെട്ടു. നാല് ലക്ഷത്തിലധികം പേര്‍ ദുരിതം അനുഭവിക്കുന്നു. ഏതാണ്ട് 38,000 പേരെ ഇവിടെനിന്നോഴിപ്പിച്ചു. 75 ദുരിതാശ്വാസ ക്യംപുകള്‍ തുറന്നിട്ടുണ്ട്.മണ്ണിടിച്ചലും കനത്ത മഴയും തുടരുകയാണ്. ഒരാഴ്ച മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല