ബിജു പീറ്റര്‍: സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ദര്‍ശിക്കാത്ത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ അനുസ്യൂതം അനാവരണം ചെയ്തുവരുന്ന വന്‍ ദുരന്തമാണ് കപട ദേശീയതയും മനുഷ്യാവകാശ നിഷേധവും. ഭാരതത്
തിന്റെ അടിസ്ഥാന ശിലകളായ മൂല്യങ്ങളെയും വിശവാസങ്ങളെയും കാഴ്ചപ്പാടുകളെയും പാടെ അട്ടിമറിച്ചുകൊണ്ട് ഒരു നവ ഫാസിസ്റ്റ് രാഷ്ട്രീയ സാമൂഹിക സംവിധാനം ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദിലെ രോഹിത് വെമൂലയുടെ ആത്മാഹൂതിയും ജെഎന്‍യുവില്‍ അരങ്ങേറിയ ദുരന്തനാടകങ്ങളും.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചൊതുക്കാനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും ഉറപ്പുകളും നിഷേധിക്കുവാനും ജനാധിപത്യപരമല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി ഫെഡറലിസത്തിനും ജനാധിപത്യത്തിനുംതന്നെ വന്‍ ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ബര്‍മിംഗ്ഹാം ആസ്ഥാനമായി ഒരു ദശാബ്ദക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന സൗത്ത് ഏഷ്യന്‍ അലയന്‍സ് എന്ന തിങ്ക് ടാങ്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഒരു ഐക്യദാര്‍ഢ്യ ഒത്തുചേരല്‍ സംഘടിപ്പിക്കുകയാണ്. ഉച്ചയക്ക് രണ്ടിന് ആരംഭിക്കുന്ന ഐക്യദാര്‍ഢ്യ സംഗമം വൈകിട്ട് അഞ്ചിന് സമാപിക്കും.
ചര്‍ച്ചകള്‍ക്ക് ഡോ. നെവ്‌ടേജ് പുരീവല്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍), സൂററ്റ് ഡൊസാങ്ങ് (ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജി.ബി.), രവികുമാര്‍ (അനില്‍, കാസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ അലയന്‍സ്), തമ്പി ജോസ് (വൈസ് ചെയര്‍മാന്‍ സാംസ്‌കാരിക വേദി യുക്മ) എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിലെ സാമ്പത്തിക വിഭാഗം അധ്യാപകനായ ഡോ. തോമസ് സെബാസ്റ്റിയന്‍ ചേന്നാട്ടു (07851110248)മായി ബന്ധപ്പെടണം.
വിലാസം:
Carss Lane Church
Carss Lane
Birmingham B4 7SX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല