തുടര്‍ച്ചയായി മൂന്നുദിവസം ഊണും ഉറക്കവുമില്ലാതെ കംപ്യൂട്ടര്‍ ഗെയിം കളിച്ച യുവാവ് ബോധരഹിതനായി വീണുമരിച്ചു.
ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. ഉറക്കവും ഭക്ഷവും ഇല്ലാതായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ ഗെയിം ഭ്രമക്കാരനായ ഇയാള്‍ ജനുവരിയില്‍ മാത്രം ഇതിനായി ചെലവിട്ടത് 1500 ഡോളറാണ്. ലോകമൊട്ടുക്കുമുള്ള ഓണ്‍ലൈന്‍ ഗെയിം പ്രേമികള്‍ക്ക് വാര്‍ത്ത ഞെട്ടലായിരിക്കുകയാണ്. മുപ്പതുകാരനായ ഇയാളെ ബോധരഹിതനായി വീണ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇതിന് മുമ്പ് 2005ല്‍ ദക്ഷിണ കൊറിയയില്‍ അമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ഓണ്‍ലൈന്‍ ഗെയിമില്‍ ഏര്‍പ്പെട്ട യുവാവും ഇത്തരത്തില്‍ മരിച്ചിരുന്നു.
പലരും കളിക്കാനിരുന്നാല്‍പ്പിന്നെ മറ്റൊന്നും ആലോചിക്കാത്തവരാണ്. ഓണ്‍ലൈന്‍ കളിക്കിടെ ശല്യപ്പെടുത്തിയ കുഞ്ഞിനെ കൊന്നതും. ഭക്ഷണം നല്‍കാതെ മക്കളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതുമുള്‍്‌പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കംപ്യൂട്ടര്‍ കളികള്‍ അതിരുവിട്ടാല്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമെന്നു പലപ്പോഴായി നടന്ന പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ 14 മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടിയുടെ സ്വഭാവത്തില്‍ ഗുരുതരമായ വൈകല്യങ്ങളുണ്ടായേക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പറയുന്നു.
കംപ്യൂട്ടര്‍ ഗെയിമുകളിലെ ഭീകരത കുട്ടികളില്‍ അക്രമസ്വഭാവം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല