മുംബൈ:ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹറിനെ ബ്രിട്ടീഷ് ടൂറിസം ഏജന്‍സി ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുത്തു.
ബ്രിട്ടനിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയില്‍നിന്നു ബ്രിട്ടനിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ടൂറിസം ഏജന്‍സിയെ ചിന്തിപ്പിച്ചത്.
ബ്രിട്ടനിലെ സംസ്‌കാരവും വിനോദത്തിനും ആഘോഷത്തിനുമുള്ള വിവിധ സാധ്യതകളും തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ സാധ്യതകളെ പ്രോല്‍സാഹിപ്പിക്കാന്‍ പല ഘടകങ്ങളും ബ്രിട്ടനിലുണ്ടെന്ന് അദ്ദേഹം പറയുന്നു. കലകള്‍ക്കും കലാകാരന്മാര്‍ക്കും ബ്രിട്ടന്‍ പ്രാധാന്യവും ബഹുമാനവും നല്‍കുന്നുണ്ട്.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിച്ച ഒരുപിടി നല്ല ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുച്ച് കുച്ച് ഹോതാഹൈ, കഭി ഖുഷി കഭി ഗം തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല