1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2016

ആലപ്പുഴ ജില്ലയില്‍ പള്ളിപ്പുറം പഞ്ചായത്തില്‍ തിരുനെല്ലുരില്‍ താമസിക്കുന്ന പരിശേരില്‍ റീനയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലില്‍ ആണ് റീനയുടെ ചികിത്സ നടത്തികൊണ്ടിരിക്കുന്നത്. റീനയുടെ തലയില്‍ രണ്ടു ടുമറുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ ഒരു ടുമര്‍ ഓപ്പറെഷന്‍ വഴി നീക്കം ചെയ്യുകയുണ്ടായി. ഇതുവരെ ചികിത്സയ്ക്കായി 2 ലക്ഷത്തോളം രൂപ ചിലവായി. ഇനി ഒരു ഓപ്പറെഷന്‍ കുടി ചെയ്താലേ തലയിലെ രണ്ടാമത്തെ മുഴ നീക്കം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതിനായി ഇനിയും നല്ലൊരു തുക ചിലവാകും, 5 സെന്റു സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് അവിവാഹിതയായ റീനയും അമ്മയും താമസിക്കുന്നത്. ആകെയുള്ള 5 സെന്റ് സ്ഥലവും വീടും ബാങ്കില്‍ പണയത്തിലാണ്. അച്ഛന്‍ നേരത്തെ മരിച്ചുപോയ റീനയ്ക്ക് അമ്മയുടെ കൂലിപ്പണിയില്‍ നിന്നും ലഭിക്കുന്ന ഏക വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു പോരുന്നത്. ഒരുമാസത്തെ ചികിത്സയ്ക്കായി റീനയ്ക്ക് ഏകദേശം 4,000രൂപയോളം ചിലവ് വരും നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും ഈ കുടുംബം പിടിച്ചുനിന്നിരുന്നത്. ഈ കുടുംബത്തെ സാമ്പത്തികകമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ മാര്‍ച്ച് 30 നു മുന്പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.