തോമസ് ജോര്‍ജ്: സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി മാറുകയാണ് ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍. ഇക്കുറി അസ്സോസിയേഷന്റെ സഹായ ഹസ്തം നീളുന്നത് ചെന്നൈ ദുരിത ബാധിതര്‍ക്കിടയിലാണ്. മഴ സംഹാര താണ്ഡവമാടിയ ചെന്നൈ നിവാസികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുകയാണ്. ജനുവരി ഒന്‍പതാം തിയതി നടക്കുന്ന ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷങ്ങള്ക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് അംഗങ്ങള്‍ സ്വരൂപിക്കുന്ന തുകയാണ് ദുരന്തബാധിതര്‍ക്ക് എത്തിക്കുന്നത്.
ഡിസംബര്‍ 11, 12, 13 തിയതികളിലായി പൂളിലും ഡിസംബര്‍ 18, 19, 20 തിയതികളിലായി ബോണ്‍മൗത്ത്, ബോസ്‌കോംബ്, ചാര്‍മിനിസ്റ്റെര്‍ തുടങ്ങിയിടങ്ങളിലുമാണ് ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ യുക്മ സംഘടിപ്പിച്ച നേപ്പാള്‍ ചാരിറ്റിക്ക് ഏറ്റവുമധികം തുക സമാഹരിച്ച് നല്‍കിയത് ഡോര്‍സെറ്റ് മലയാളി അസോസിയേഷനാണ്. 2130 പൗണ്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ സ്വരൂപിച്ച് നല്‍കിയത്. ചെന്നൈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല