അതെ, ലോകാവസാനം അടുത്തുവെന്ന വാര്‍ത്തയാണ് ഇത്തവണയും പുറത്തുവരുന്നത്. ലോകം അവസാനിക്കാന്‍ അധികം സമയമൊന്നുമില്ല. ശനിയാഴ്ച്ച തന്നെ ഇതുണ്ടാകുമെന്നാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള മാനി പറയുന്നത്.
ലോകം അവസാനിക്കകുയാണെന്ന് വ്യക്തമാക്കി നിരവധി ആളുകള്‍ ന്യൂയോര്‍ക്കിലൂടെ ജാഥയായി നീങ്ങുന്നുണ്ട്. ബൈബിളിലെ ഒരു പ്രത്യേക സംഖ്യാകണക്ക് ഉപയോഗിച്ചാണ് നാളെ ലോകം അവസാനിക്കുകമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വലിയ ഭൂചലനത്തോടുകൂടിയായിരിക്കും ലോകം അവസാനിക്കുകയെന്നും ഇവര്‍ പറയുന്നു.
വന്‍ ഭൂകമ്പമുണ്ടാകുമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ലോകത്തിന്റെ ഏതുമൂലയില്‍ വേണമെങ്കിലും നടക്കാമെന്നും കൃത്യമായ സമയം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും മാനി പറഞ്ഞു. സംഖ്യാപരമായ കണക്കുകൂട്ടിലിലൂടെയാണ് മേയ് 21ന് ലോകം അവസാനിക്കുമെന്ന തീരുമാനത്തിലെത്തിയതെന്ന് ഫാമിലി റേഡിയോയുടെ പ്രസിഡന്റ് കൂടിയായ ഹരോല്ഡ് കാംപിംഗ് പറയുന്നു.
എന്തായാലും മാനിയും ബോര്‍സ് എന്നയാളും കൂടി എല്ലാവരെയും ലോകാവസാനത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. സമയം വളരെക്കുറച്ച് മാത്രമേ ഉള്ളൂ എന്നും പരിത്രാണത്തിന് ഏത്രയും വേഗം ശ്രമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല