ലോകകപ്പില്‍ മുത്തമിടാനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ യാത്രയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ട്ട്.ലോകകപ്പിലെ കരുത്തന്മാരുടെ ആദ്യപോരാട്ടമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആഫ്രിക്കക്കാര്‍ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 47ാം ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 43 പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കടന്നു.
സെഞ്ചുറി നേടി (107) പുറത്താകാതെനിന്ന എ.ബി.ഡിവിലിയേഴ്‌സും നാലു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറുമാണ് ആഫ്രിക്കയുടെ പോരാട്ടം മുന്നില്‍ നിന്ന് നയിച്ചത്.
97 പന്തില്‍ സെഞ്ച്വറി നേടിയ ഡിവിലിയേഴ്‌സാണ് മത്സരത്തിലെ കേമന്‍.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നുക്രിസ് ഗെയ്‌ലിനെ ആദ്യ ഓവറില്‍ നഷ്ടപ്പെട്ടുവെങ്കിലും ഡാരന്‍ ബ്രാവോ (73) വിന്‍ഡിസിന്റെ സ്‌കോര്‍ ബോര്‍ഡ് പെട്ടെന്നു തന്നെ നൂറുകടത്തി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണ വിന്‍ഡിസിന്റെ സ്‌കോര്‍ 200 കടത്തിയത് ഡെവന്‍ സ്മിത്ത്(36) , ഡ്വെയ്ന്‍ ബ്രാവോ (40) എന്നിവരുടെ ചെറുത്തുനില്‍പ്പാണ്.
കോട്‌ലയിലെ പിച്ചില്‍ സ്പിന്നറായ ജൊഹാന്‍ ബോത്തയെ കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം കളിയില്‍ ഏറെ നിര്‍ണായകമായി. ഏറ്റവും അപകടകാരിയായ ക്രിസ് ഗെയിലിനെ മൂന്നാമത്തെ പന്തില്‍ പുറത്താക്കിയാണ് ബോത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ചത്.
വിന്‍ഡീസിനു വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് സ്പിന്നര്‍ സുലൈമാന്‍ ബെന്നായിരുന്നു. ഹാഷിം ആംലയെയും ജാക്ക് കാലിസിനെയും തുടക്കത്തിലെ നഷ്ടപ്പെട്ടതോടെ വിന്‍ഡീസ് ചില സ്വപ്‌നങ്ങള്‍ കണ്ടെങ്കിലും സ്മിത്തും ഡിവിലിയേഴ്‌സും ചേര്‍ന്ന് അതെല്ലാം തല്ലി്‌ക്കൊഴിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല