ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചറിയിച്ച് രാജ്പഥിൽ ഇന്ന് റിപ്പബ്ലിക് പരേഡ്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയും പത്നി മിഷേൽ ഒബാമയും പരേഡിന് സാക്ഷ്യം വഹിക്കും.
പരേഡിൽ കര, നാവിക ആയുധങ്ങളുടെ പ്രദർശനവും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടങ്ങളും ഉണ്ടായിരിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര കര, വ്യോമ മിസൈൽ ആകാശ്, ആയുധങ്ങൾ കണ്ടെത്താനുള്ള റഡാർ എന്നിവയാണ് പരേഡിന്റെ മുഖ്യ ആകർഷണം.
നാവിക രംഗത്ത ഇന്ത്യയുടെ കുന്തമുനയായ പി 81 വിമാനങ്ങളും കരസേനയുടെ ലേസർ നിയന്ത്രിത മിസൈൽ വാഹക ടാങ്ക് ആയ ടി 90 ഭീഷ്മ, യുദ്ധവാഹനമായ ബി. എം. പി. 2, ശരത് എനിവയും പരേഡിൽ അണിനിരക്കും.
ഇന്നത്തെ പരേഡിന്റെ കേന്ദ്ര പ്രമേയം സ്ത്രീ ശക്തി എന്നതാണ്. കര, നാവിക, വ്യോമസേനകളിലെ വനിതാ ഓഫീസർമാർ ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്യും.
ഇതിനെല്ലാം പുറമെ വിവിധ സംസ്ഥാനങ്ങൾ, വകുപ്പുകൾ, കേന്ദ്രമന്താലയങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ടാബ്ലോകളും പരേഡിന് ചന്തം കൂട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല