സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്‌തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയോടെ കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.ഉച്ചക്ക് 12ന് കുര്‍ബാനക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കര്‍ദ്ദിനാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍കഴിയുകയായിരുന്ന അദ്ദേഹത്തിന്‍റെ നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. സഭയിലെ ബിഷപ്പുമാര്‍ റോമില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായതിനാല്‍ സംസ്കാര ചടങ്ങൂകള്‍ പിന്നീട് മാത്രമേ നിശ്ചയിക്കൂ.
കേരളത്തിലെ മൂന്നാമത്തെ കര്‍ദ്ദിനാള്‍ ആയിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. 2001 ജനവരി 21 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. സി.ബി.സി.ഐ മുന്‍ ചെയര്‍മാന്‍ കൂടിയാണ് മാര്‍ വര്‍ക്കി വിതയത്തില്‍..
1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്‍, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1954 ല്‍ വൈദികനായ അദ്ദേഹം 1996 നവംബര്‍ 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്‍ 18 ന് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ നിയമിച്ചു.2001 ഫെബ്രുവരി 21-ന് കര്‍ദ്ദിനാള്‍ പദവിയിലേക്കും പരിശുദ്ധ പിതാവ് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല