കിടപ്പറയില്‍ സുഗന്ധം നിറയ്ക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാം. മുല്ലപ്പൂവും പലതരത്തിലുള്ള പെര്‍ഫ്യൂമുകളുംകൊണ്ട് കിടപ്പറ സുഗന്ധപൂരിതമാക്കാന്‍ നമുക്കറിയാം. എന്നാല്‍ അടുക്കളയിലെ സുഗന്ധവ്യജ്ഞനങ്ങളുടെ ഗന്ധം കിടപ്പറയില്‍ എത്തുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ, വിശ്വസിച്ചേ പറ്റൂ. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. കറികളില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ കൂടുതലായി ഉപയോഗിച്ചാല്‍ നിങ്ങളുടെ കിടപ്പറ സുഗന്ധപൂരിതമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
പുരുഷന്റെ കാമവാസനയെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ കറിക്കൂട്ടിലെ സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് സാധിക്കുമത്രേ! ഉലുവയുടെ കാര്യമാണ് പഠനം നടത്തിയ സംഘം പറഞ്ഞിരിക്കുന്നത്. കറികളില്‍ ഉലുവ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ കിടപ്പറയില്‍ നിങ്ങള്‍ പുരുഷന്റെ സാന്നിധ്യം കൂടുതലായി അറിയാന്‍ തുടങ്ങും. അതിനര്‍ത്ഥം ഉലുവ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങുന്ന നിമിഷംമുതല്‍ പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ കുതിര കയറുമെന്നല്ല, പകരം നിങ്ങളുടെ ലൈംഗീകജീവിതം സുഗന്ധപൂരിതമാകുമെന്നാണ്. ഒരു ഓസ്ട്രേലിയന്‍ ഗവേഷക സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഉലുവ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള കറികള്‍ കഴിക്കാന്‍ തുടങ്ങിയതോടെ ദമ്പതികളുടെ രതിജീവിതത്തിന് കാര്യമായ മാറ്റം സംഭവിച്ചുവെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. അമിതമായ ആകാംക്ഷയാണ് പുരുഷന്മാരുടെ കുറഞ്ഞ ലൈംഗീക തൃഷ്ണയ്ക്ക് കാരണമെന്ന് പഠനത്തില്‍ ബോധ്യമായി. മുപ്പതോളം രാജ്യത്തിലെ 25,000 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ പതിനെട്ട് ശതമാനം പേര്‍ക്കും അമിതമായ ആകാംക്ഷമൂലം കിടപ്പറയില്‍ ഒന്നും ചെയ്യാനാകുന്നില്ല. കിടപ്പറയില്‍ പുരുഷന്മാര്‍ക്ക് ഒന്നും ചെയ്യാനാകാതെ പോകുന്നത് താല്‍പര്യക്കുറവുകൊണ്ടോ അവരുടെ എന്തെങ്കിലും കുഴപ്പംകൊണ്ടോ അല്ല എന്നാണ് പഠനത്തില്‍നിന്ന് ബോധ്യമായിരിക്കുന്നത്. ഇത്തരം ലൈംഗീക പ്രശ്നങ്ങള്‍ വിഷാമംമൂലവും അമിതമായ മദ്യത്തിന്റെ ഉപഭോഗംമൂലവും അമിതവണ്ണംമൂലവും മയക്കുമരുന്നിന്റെ ഉപയോഗവുംമൂലവുമൊക്കെ ആകാം.
ഇതിനെയൊക്കെ കൈകാര്യം ചെയ്യാന്‍ പ്രാചീനകാലം മുതല്‍തന്നെ പച്ചമരുന്നുകളും മറ്റും ഉപയോഗിച്ചിരുന്നതാണ്. അതിന്റെ തുടര്‍ച്ചയാണ് ഉലുവയും അനുബന്ധ സുഗന്ധവ്യജ്ഞനങ്ങളും കറികളില്‍ ഉപയോഗിച്ചുകൊണ്ട് കിടപ്പറയിലെ പഴയ വസന്തകാലം പുനഃസൃഷ്ടിക്കാമെന്ന കണ്ടുപിടുത്തം. ഇരുപത്തിയഞ്ച് വയസുമുതല്‍ അമ്പത് വയസുവരെ പ്രായമുള്ള പുരുഷന്മാരില്‍ കാമവാസന ഉണര്‍ത്താന്‍ ഉലുവയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. ഉലുവ ഉപയോഗിക്കുന്നതോടെ പതുക്കെപ്പതുക്കെയുള്ള പുരോഗതിയാണ് രതിജീവിതത്തില്‍ ഉണ്ടാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല