മോഷണം പലവിധമാണ്. ആഭരണങ്ങളും വിലകൂടിയ വസ്ക്കളും പണവുമെല്ലാം അപഹരിക്കപ്പെട്ടാക്കാം. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെത്തന്നെ അപഹരിച്ചാലോ ?.അതെ, പുതിയകാലത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.ഫ്രീ ആയി ഐ ഫോണ്‍ തരാം ഐ പാഡ് തരാം എന്നൊക്കെ പറഞ്ഞു വ്യാമോഹിപ്പിച്ച് നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്ന സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്.ഫോണ്‍ കണക്ഷന് അപേക്ഷിക്കുമ്പോഴോ ഇന്‍ഷുറന്‍സ് എടുക്കുമ്പോഴോ സാധാരണ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ പോലും സൂക്ഷിച്ചില്ലെങ്കില്‍ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറപ്പെടാം.യു കെയില്‍ വന്‍ പ്രചാരമുള്ള തട്ടിപ്പ് ബിസിനസാണിത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 2011- ലെ കലണ്ടര്‍ ഫ്രീ ആയി നല്‍കാം എന്നു പരസ്യം ചെയ്ത് മലയാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു മലയാള ഓണ്‍ലൈന്‍ പത്രം നടത്തുന്ന ശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം വിവരങ്ങള്‍ നല്‍കുന്നതിലെ അപകടം വായനക്കാരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ഉദ്ദേശ ശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നത് താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ടാണ്.
മുന്‍കാല ചരിത്രം
മുന്‍പൊരിക്കല്‍ വാര്‍ഷിക പതിപ്പ് ഇറക്കാനെന്ന പേരില്‍ ഇപ്രകാരം മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.എന്നാല്‍ വാര്‍ഷിക പതിപ്പിനു പകരം ഒരു നോട്ടിസ് പോലും ആര്‍ക്കും ലഭിച്ചില്ല.
ഈ വിവരങ്ങള്‍ നശിപ്പിച്ചു കളഞ്ഞു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല,കാരണം ഈ വിലാസങ്ങളിലേക്ക് മറ്റു പല മാര്‍ക്കെറ്റിംഗ് സന്ദേശങ്ങളും ലഭിച്ചിരുന്നു.
ബ്രിട്ടനിലെ നിയമം
ബ്രിട്ടനില്‍ ഒരാളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും നിയന്ത്രിക്കാന്‍ Data Protection Act 1998 എന്ന നിയമമുണ്ട്.വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ ഈ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവണം. ഇതിനു പുറമേ നിശ്ചിത തുക പ്രതി വര്‍ഷം ബ്രിട്ടനിലെ ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ക്ക് അടക്കെണ്ടതുണ്ട്. നിയമം മൂലം നിര്‍ബന്ധമായ മേല്പ്പെറഞ്ഞ നിബന്ധനകള്‍ കലണ്ടറിനു വേണ്ടി ഇപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്സൈറ്റ് പാലിക്കുന്നതായി അറിയില്ല അല്ലെങ്കില്‍ വെളിപ്പെടുത്തിയിട്ടില്ല.
ആവശ്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.
കലണ്ടര്‍ അയച്ചു കൊടുക്കാന്‍ ആവശ്യമായത് അഡ്രസ് മാത്രമാണ്.എന്നാല്‍ വിവാദ വെബ് സൈറ്റ് ശേഖരിക്കുന്നത് അഡ്രസ്സും ഫോണ്‍ നമ്പരും ഇമെയില്‍ അഡ്രസും കൂടിയാണ്.ഓര്‍ഡര്‍ കണ്ഫര്മേഷന് ലാസ്റ്റ് സ്ക്രീനില്‍ ഡിസ്പ്ലേ ആയാല്‍ മതിയെന്നിരിക്കെ ഇമെയില്‍ വിലാസം ശേഖരിക്കുന്നത് ദുരുദ്ദേശത്തോടെയാണ്. കലണ്ടര്‍ വിതരണത്തിന് യാതൊരു വിധത്തിലും ആവശ്യമില്ലാത്ത ഫോണ്‍ നമ്പര്‍ ശേഖരിക്കുന്നതും ദുരുദ്ദേശത്തോടെയാണ്
കലണ്ടര്‍ അയച്ചു കൊടുക്കാന്‍ ആവശ്യമായ അഡ്രസ് ഒഴികെയുള്ള കാര്യങ്ങള്‍ OPTIONAL ആക്കാമെന്നിരിക്കെ അത് നിര്ബന്ധമാക്കിയിരിക്കുന്നതിനെ സംശയിക്കേണ്ടിയിരിക്കുന്നു,
(എല്ലാ വിവരങ്ങളും നല്കിയാല് മാത്രമേ കലണ്ടര്‍ നല്‍കൂ എന്ന് വാര്‍ത്തയില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്)
സമ്മതപത്രത്തിന്റെ രീതി
ബ്രിട്ടനിലെ നിയമപ്രകാരം വ്യക്തി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അത് കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രത്യേക സമ്മത പത്രം ആവശ്യമാണ്.എന്നാല്‍ ഈ വെബ്സൈറ്റ് മൊത്തത്തില്‍ ഒരു സമ്മത പത്രം മാത്രമാണ് ചേര്‍ത്തിട്ടുള്ളൂ എന്നത് നിങ്ങളുടെ വിവരങ്ങള്‍ ആര്‍ക്കു വേണമങ്കിലും കൈമാറുമെന്നതിനു തെളിവാണ്.
വിതരണം നടത്തുന്ന രീതി
ബ്രിട്ടന്റെ മുക്കിലും മൂലയിലും ആയി മുപ്പതോളം ലേഖകന്മാര് ഉണ്ടെന്നാണ് വെബ് സൈറ്റ് ഉടമ അവകാശപ്പെടുന്നത്.ഓരോ വായനക്കാരന്റെ വീട്ടിലും കലണ്ടര്‍ എത്തിക്കാന്‍ യു കെയിലെ തപാല്‍ ചെലവ് വളരെ കൂടുതലാണ്.പോരാത്തതിന് പ്രത്യേക കുഴലില്‍ ആക്കിയാല്‍ മാത്രമേ കലണ്ടര്‍ അയക്കാന്‍ സാധിക്കൂ.ഇതിനു വേറെ പണം കണ്ടെത്തണം.
ഈ അധിക ചിലവ് ഒഴിവാക്കാന്‍ എന്തുകൊണ്ട് ലേഖകന്മാര് വഴിയോ ,അല്ലെങ്കില്‍ അസോസിയേഷന് വഴിയോ കലണ്ടര്‍ വിതരണം ചെയ്ത് കൂടാ ?
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കൂട്ടി വായിക്കുമ്പോള്‍ കലണ്ടറിന്റെ പേരിലെ ഈ വ്യക്തിവിവര ശേഖരണത്തില്‍ എന്തോ അപകടം പതിയിരിക്കുന്നില്ലേ ? നിങ്ങള്‍ തീരുമാനിക്കുക .
ഒരാളുടെ വ്യക്തി വിവരങ്ങള്‍ വിറ്റാല്‍ ഇരുപതു മുതല്‍ നൂറു വരെ പൗണ്ട് ലഭിക്കുമെന്നാണ് നാട്ടു വര്‍ത്തമാനം.പതിനഞ്ചായിരത്തോളം വായനക്കാര്‍ ഉണ്ടെന്നാണ് പത്രമുടമ തന്നെ അവകാശപ്പെടുന്നത്.
വായനക്കാരുടെ വിവരങ്ങള്‍ വിറ്റ് അദ്ദേഹം കാശാക്കുമോ ? എത്രയായിരിക്കും ഈ കലണ്ടര്‍ കച്ചവടത്തിലെ ലാഭം ? വായനക്കാര്‍ കണക്കു കൂട്ടുക !!!
ഇതെല്ലാം കഴിഞ്ഞിട്ട് കലണ്ടറിനു ഇതുവരെ പുറത്തിറങ്ങാത്ത വാര്‍ഷിക പതിപ്പിന്റെ ഗതി വരുമോ ?? കാത്തിരുന്നു കാണാം ..
യു കെ മലയാളികളുടെ താല്പര്യാര്ത്ഥം NRI മലയാളി പ്രസിദ്ധീകരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല