1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2018

Alex Varghese: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി 2018 കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ഈ വരുന്ന ജൂണ്‍ 23 നു രാവിലെ 09.00 മുതല്‍ കവന്‍ട്രിയിലെ വില്ലെന്‍ ഹാളില്‍ ആരംഭിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ഭക്തിഗാനം, ഭരതനാട്യം, പ്രസംഗം, കഥാ രചന, കവിത രചന എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഭാരതീയ ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങള്‍ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

പ്രവാസ ലോകത്തു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2018 മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് സംഘാടകര്‍ വ്യക്തമാക്കി. കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന കലാ പ്രതിഭകളെ പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കുന്നതായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 15 നു മുന്‍പായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .

Harish Pala 07578148446

Pramod Pillai 07540941596

Prashanth Ravi +447863978338

Venue Details & Timing

Willenhall Social Club
Robin Hood Rd, Covetnry CV3 3BB

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.