1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2011


കലാപം ശിവ കന്തിയയ്ക്ക് ബാക്കി വെച്ചത് തന്റെയും തന്റെ കുടുംബത്തിന്റെയും ജീവനും 25 പെന്‍സും മാത്രമായിരുന്നു. ശിവയുടെ ഹാക്ക്നി സ്റ്റോറില്‍ നിന്നും 60000 പൌണ്ടിന്റെ സാധനങ്ങളാണ് കലാപത്തിനിടയില്‍ മോഷ്ടിക്കപ്പെട്ടത്. ഇതേ തുടര്‍ന്നു ശിവയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സഹായനിധി രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ഈ 39 കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരികയാണ്. ശിവയുടെ ദാരുണാവസ്ഥ ബ്രിട്ടനെ പ്രമുഖ മാധ്യമങ്ങളെല്ലാം ലോകത്തിനു മുന്നില്‍ കാട്ടി കൊടുത്തപ്പോള്‍ വെറും പതിനൊന്നു ദിവസം കൊണ്ടാണ് ഈ ഹാക്ക്നി ഷോപ്പ് കീപ്പര്‍ക്ക് തന്റെ ബിസിനസ് പുനരാരംഭിക്കാനായത്.

ശിവ പറയുന്നതിങ്ങനെ: “കലാപകാരികളാല്‍ ഷോപ്പ് തകര്‍ക്കപ്പെട്ടപ്പോള്‍ എന്റെ ജീവിതം അവസാനിച്ചുവെന്നു കരുതിയതാണ്. ആഴ്ചയില്‍ 80 മണിക്കൂറും ഞാന്‍ ചിലവഴിച്ചിരുന്നത്‌ എന്റെ ഷോപ്പിലാണ്, എന്ത് ചെയ്യണമെന്നോ എവിടെ പോകണമെന്നോ എനിക്കറിയില്ലായിരുന്നു.” എന്നാല്‍ തുടര്‍ന്നു കിട്ടിയ സുഹൃത്തുക്കളുടെയും മറ്റും സഹായങ്ങള്‍ കൊണ്ട് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ 26000 പൌണ്ടാണ് ഷോപ്പ് തുറക്കാനായ് ശിവയ്ക്ക് ലഭിച്ചത്.

കൊള്ളയടിച്ചതിനു പിടിയിലായ വീട്ടമ്മയെ മോചിപ്പിച്ചു.

കഴിഞ്ഞ ദിവസം കലാപത്തിനിടയില്‍ കൊള്ളയടിച്ചതിനു പിടിയിലായ ഒരു വീട്ടമ്മയെ കോടതി ജയില്‍ മോചിതയാക്കി. രണ്ടു കുട്ടികളുടെ അമ്മയായ ഉര്‍സുല ഹെവിന്റെ തടവ് ശിക്ഷയാണ് ജഡ്ജ് ആണ്ട്രൂ ഗില്‍ബാര്‍ട്ട് റദ്ദു ചെയ്തത്. മുന്‍പ്‌ ഇവര്‍ ഷോര്‍ട്ട്സ് മോഷ്ടിച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ കലാപം നടക്കുമ്പോള്‍ അവര്‍ അവരുടെ വീട്ടില്‍ മക്കള്‍ക്കൊപ്പം ആയിരുന്നെന്നും മോഷ്ടിച്ചെന്ന് പറയപ്പെടുന്ന ഷോര്‍ട്ട്സ് 625 പൌണ്ടോളം വില വരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ച ഇവരുടെ ഫ്ലാറ്റ്മേറ്റ് ഗെമ്മ കോര്ബാട്ട് (24) ഇവര്‍ക്ക് നല്‍കിയതാണെന്നും കോടതിയില്‍ മൊഴി ലഭിച്ചതിനെ തുടര്‍ന്നാണ്‌ അഞ്ചു മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്ന ഇവരുടെ ശിക്ഷ കോടതി റദ്ദാക്കിയത്.

24 കാരിയായ ഹെവിനെ ശിക്ഷിക്കുന്നത് നിയമത്തിനു നിരക്കുന്നതല്ലെന്ന് ശിക്ഷ റദ്ദു ചെയ്തുകൊണ്ട് സ്ട്രെറ്റ്ഫോര്‍ഡു കോടതി അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ ദിവസം ട്രോയ് എംപി ഡേവിഡ് ഡേവിസ് കോടതിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം കോടതികള്‍ ഇങ്ങനെ തീരുമാനമെടുത്താല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 81 ശതമാനം ആളുകളും കോടതി നല്‍കുന്ന കടുത്ത ശിക്ഷയെ ശരി വയ്ക്കുന്നവരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.