1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

ലണ്ടന്‍: രാജ്യത്തെ നടുക്കിയ കലാപത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം തീര്‍ച്ചയായും ലഭിക്കുമെന്ന് ഉറപ്പായി. നഷ്ടപരിഹാരത്തിനായി ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷിക്കണമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. കലാപത്തിനിടയില്‍ കൊള്ളയടിക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങളുടെയും വീടുകളുടെയും ഉടമകള്‍ എത്രയും പെട്ടെന്നുതന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

മില്യണ്‍ കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. 125 വര്‍ഷം പഴക്കമുള്ള കലാപ നഷ്ടപരിഹാര നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇപ്പോഴത്തെ കലാപത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ പോകുന്നത്. അപേക്ഷിക്കാന്‍ താമസിക്കുംന്തോറും കാര്യങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ മാത്രമെ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുള്ളെന്നാണ് നിയമവിദഗ്ദര്‍ അവകാശപ്പെടുന്നത്. താമസിക്കുംന്തോറും നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യത കുറയുമെന്നാണ് സൂചന.

കലാപത്തിനിടയില്‍ ചില സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇങ്ങനെ തകര്‍ന്ന ചെറുകിട കടകളുടെ ഉടമകളെല്ലാം കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കാണ് ഈ അറിയിപ്പ് അനുഗ്രഹമാകുന്നത്. ഏതാണ്ട് നൂറ് മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും കണക്കുകൂട്ടിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.