മുരളീ മുകുന്ദന്‍: ജനകീയ കലാകാരനായിരുന്ന കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ , ലണ്ടനില്‍ കലാ സ്‌നേഹികളായ മലയാളികള്‍ ഒത്ത് കൂടുന്നു. ഒപ്പം അതേ ദിവസം കലയും , സാഹിത്യവും , ശാസ്ത്രവും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലേക്ക് എത്തിച്ച മഹത്തുക്കളെ ഓര്‍ക്കുക കൂടി ചെയ്യുന്നു. ശേഷം .മലയാളത്തിന്റെ തനി ശീലുകളായ ധാരാളം നാടന്‍ പാട്ടുകളും അവതരിപ്പിക്കുന്നു. നമ്മുടെ തനതായ നാടന്‍ പാടുകള്‍ പാടാന്‍ തയ്യാറായി വരുന്നവര്‍ക്ക് ആയതെല്ലാം അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. പാടാന്‍ ഉദ്ദേശിക്കുന്ന പാട്ടുകള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ സംഗീതോപകരണങ്ങള്‍ അകമ്പടി ഒരുക്കുന്നതായിരിക്കും. കഴിയുമെങ്കില്‍ കേരളത്തില്‍ പണ്ടു കാലത്തു നിലനിന്നിരുന്ന തനി നാടന്‍ പാട്ടുകള്‍ തന്നെ പാടാന്‍ തെരഞ്ഞെടുക്കുക.
ഈ വരുന്ന ശനിയാഴ്ച്ച , മാര്‍ച്ച് 19 ന് വൈകീട്ട് 6.30 ന് , ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് കലാഭവന്‍ മണി അനുസ്മരണവും , നാടന്‍ പാട്ടുകളുടെ ആലാപനങ്ങളും അരങ്ങേറുന്നത്
19th Saturday 2016 at Kerala House 671 Romford Rd , London , E12 5AD from 6.30pm.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ടുക
പ്രിയന്‍ 07812 059822 , കനേഷ്യസ് 07737 061687 , മുരളി 07930 134340 , സജീന്ദ്രന്‍ 07477 889811
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല