സിനിമാതരങ്ങളെ ഇറക്കി യുഡിഎഫുകാര്‍ വോട്ടര്‍ഭ്യര്‍ഥിയ്ക്കുമ്പോള്‍ അതേ നാണയത്തില്‍ എല്‍ഡിഎഫും തിരിച്ചടിയ്ക്കുന്നു. കലാഭവന്‍ മണിയും സത്യന്‍ അന്തിക്കാടും പ്രിയാനന്ദനുമൊക്കെയാണ് എല്‍ഡിഎഫ് പാളയത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരിക്കുന്നത്.
മട്ടന്നൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മട്ടന്നൂര്‍ മാര്‍ക്കറ്റു പരിസരത്തു സംഘടിപ്പിച്ച സാംസ്‌കാരിക സദസില്‍ പ്രസംഗിച്ച ഇടതുപക്ഷ അനുഭാവി കൂടിയായ കലാഭവന്‍ മണി തന്റെ സ്വതസിദ്ദമായ ശൈലിയിലാണ് വോട്ടര്‍മാരെ പാട്ടിലാക്കിയത്.
നാടന്‍പാട്ടു പാടിയും തമാശ പറഞ്ഞും മണി വേദിയില്‍ താരമായി. നിയമസഭയിലെത്തുന്നയാള്‍ പൊരുതാന്‍ ശക്തനായിരിക്കണമെന്നു കലാഭവന്‍മണി പറഞ്ഞു. നല്ല മനസുള്ളവനു ശോഭിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള താന്‍ ഇത്ര പ്രശസ്തനാകാന്‍ കാരണമെന്നും കലാഭവന്‍ മണി പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സിനിമാസംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയനന്ദനന്‍, അമ്പിളി എന്നിവര്‍ പങ്കെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല