മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ചൂടന്‍ കോച്ച് ജോസെ മൗറീന്യോയ്ക്ക് വിലക്കും പിഴയും. എല്‍ ക്ലാസിക്കോയില്‍ ബാര്‍സയ്‌ക്കെതിരായ മല്‍സരത്തില്‍ നടത്തിയ ‘ പ്രകടന’ ത്തിനാണ് യൂവേഫാ മൗറീന്യോക്ക് പിഴ ചുമത്തിയത്.
അഞ്ച് മല്‍സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് കൂടാതെ 72,500 ഡോളര്‍ പിഴയടക്കാനും മൗറീന്യോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൗറീന്യോയുടെ നടപടികളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷമാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യൂവേഫ വിലക്കും പിഴയും ചുമത്തിയത്.
ബാര്‍സയ്‌ക്കെതിരായ ആദ്യപാദ മല്‍സരത്തിലായിരുന്നു മൗറീന്യോ തന്റെ വിശ്വരൂപം പുറത്തെടുത്തത്. അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് റയല്‍ ഡിഫന്‍ഡര്‍ പെപ്പെയെ പുറത്താക്കിയതാണ് മൗറീന്യോയെ ചൊടിപ്പിച്ചത്. ഇതില്‍ അരിശം പൂണ്ട മൗറീന്യോ ലൈന്‍ റഫറിയോട് ഉടക്കുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് മൗറീന്യോയെ റഫറി സ്റ്റാന്‍ഡിലേക്ക് മാറ്റിയിരുന്നു.
മൗറീന്യോയുടെ പെരുമാറ്റത്തെക്കുറിച്ച് ബാര്‍സ അധികൃതര്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. നടപടിയില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മൂന്നുദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല