ദെത്തെടുക്കല്‍ ബ്രിട്ടിഷുകാര്‍ക്കിടയില്‍ വളരെ സാധാരണമായ കാര്യമാണ്.ഈ ജീവകാരുണ്യപ്രവര്‍ത്തിയിലൂടെ തങ്ങളുടെ മഹാമനസ്ക്കത പുറം ലോകത്തെ അറിയിക്കാന്‍ അവര്‍ ശ്രമിക്കാറുമുണ്ട്.അടുത്ത കാലത്ത് ഒരു ബ്രിട്ടിഷ് സെലിബ്രിറ്റി ആഫ്രിക്കയില്‍ നിന്നും ഒരു കുഞ്ഞിനെ ദെത്തെടുത്തത് വലിയ മാധ്യമപ്രാധാന്യം നേടിയിരുന്നു.
ബ്രിട്ടിഷുകാരുടെ വലിയ മനസിന്റെ ഭാഗമായ ഈ ദെത്തെടുക്കല്‍ പാരമ്പര്യം പിന്തുടരാന്‍ നവ ദമ്പതികളായ വില്യമും കെയ്റ്റും തീരുമാനിച്ചിരിക്കുന്നു.കേംബ്രിഡ്ജിന്റെ ഡ്യൂക്കും ഡച്ചസും ചേര്‍ന്നു ദെത്തെടുക്കുന്നത് ചെസ്റ്ററില്‍ നിന്നുള്ള അക്കോണിനെയാണ്.
ചെസ്റ്റര്‍ മൃഗശാലയിലെ അന്തേവാസിയാണ് അക്കോണ്‍ എന്നു വിളിക്കുന്ന ഈ ബേബി പെന്‍ഗ്വിന്‍.മൃഗശാല അധികൃതര്‍ വിവാഹ സമ്മാനമായി രാജദമ്പതികള്‍ക്ക് നല്‍കിയതാണ് ഈ കുട്ടി പെന്‍ഗ്വിന്‍.എന്നാല്‍ കൊട്ടാരത്തില്‍ വളര്‍ത്തുന്നതിനു പകരം ചെസ്റ്റര്‍ മൃഗശാലയില്‍ തന്നെ അക്കോണിനെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.ഇതിനു വേണ്ടി വരുന്ന ചിലവുകള്‍ വില്യമും കെയ്റ്റും വഹിക്കും.തങ്ങളുടെ വളര്‍ത്തു പുത്രനെ കാണാന്‍ രാജ ദമ്പതികള്‍ ഇടയ്ക്കിടെ മൃഗശാല സന്ദര്‍ശിക്കും എന്ന സന്തോഷത്തിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല