1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: കല്യാണം കൂടാന്‍ ഇനി 500 പേര്‍, നിശ്ചയമാണെങ്കില്‍ 100 പേര്‍, സദ്യയിലെ വിഭവങ്ങള്‍ക്കും നിയന്ത്രണം, പുതിയ വിവാഹ ധൂര്‍ത്ത് നിയന്ത്രണ നിയമവുമായി കശ്മീര്‍ സര്‍ക്കാര്‍. ചടങ്ങിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമത്തില്‍ മകളുടെ വിവാഹത്തിന് 500ഉം മകന്റെ വിവാഹത്തിന് 400ഉം പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വിവാഹനിശ്ചയമടക്കമുള്ള ചടങ്ങുകള്‍ക്ക് പരമാവധി 100 പേരെയെ മാത്രമേ ക്ഷണിക്കാന്‍ അനുമതിയുള്ളു.

സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ക്ഷണക്കത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങളും മധുര പലഹാരങ്ങളും നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തി. ചടങ്ങുകളില്‍ ഏഴ് സസ്യസസ്യേതര വിഭവങ്ങശും മറ്റ് രണ്ട് വിഭവങ്ങളും മാത്രമേ വിളമ്പാന്‍ സാധിക്കൂ. ഉച്ചഭാഷിണികളും പടക്കങ്ങളും സര്‍ക്കാര്‍സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.

ഇരുപതിലധികം വിഭവങ്ങള്‍ വിളമ്പുന്നത് കശ്മീര്‍ വിവാഹങ്ങളില്‍ സാധാരണയാണ്. ഇതിലൂടെ ഒരുപാട് ഭക്ഷണം പാഴാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. വിഭവങ്ങളുടെ അമിത ഉപയോഗം തടയാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. അതേസമയം നിയമം കശ്മീരി വിവാഹങ്ങളുടെ വര്‍ണപ്പൊലിമയെ ബാധിക്കുമെന്ന് എതിര്‍വാദവും ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.