സ്റ്റുഡന്റ് വിസയിലോ വര്‍ക്കിംഗ് ഹോളിഡെ വിസയിലോ യു കെയില്‍ എത്തിയതിനു ശേഷം വിവാഹം കഴിച്ച് സ്ഥിരതാമാസമാക്കുക എന്നത് പഞാബില്‍ നിന്നുള്ളവരുടെ പതിവാണ്.ഭൂരിഭാഗവും സ്വന്തം നാട്ടുകരെത്തന്നെ വിവാഹം കഴിച്ച് കുടുംബമായി കഴിയാനാണ് ശ്രമിക്കുക.ഇത് സാധ്യമാകാതെ വരുമ്പോള്‍ വന്‍തുക കൊടുത്ത് വ്യാജ വധുവിനെ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരു റാക്കറ്റ് തന്നെ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബ്രിട്ടിഷ് പൌരത്വമുള്ള ഏഷ്യന്‍ വംശജര്‍,ബ്രിട്ടിഷുകാര്‍,മറ്റു യൂറോപ്പ്യന്‍ രാജ്യക്കാര്‍ എന്നിവരെല്ലാം ഈ റാക്കറ്റിലെ കണ്ണികളാണ്.വ്യാജവധു ആകുന്നതിന് ഇത്തരക്കാര്‍ ഈടാക്കുന്നത് 7000 മുതല്‍ 10000 വരെ പൌണ്ടാണ്.
ഇത്തരത്തില്‍ ഒരു റാക്കറ്റിനെ കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ അധികൃതര്‍ കയ്യോടെ പിടികൂടി.വര്‍ക്കിംഗ് ഹോളിഡെ മേക്കര്‍ വിസയില്‍ ബ്രിട്ടനിലെത്തിയ പഞാബുകാരനായ പര്‍മിന്ദര്‍ സിങ്ങും ലാത്വിയ പൌരത്വമുള്ള ഇറീനയുമായി ഇക്കഴിഞ്ഞ ഡിസംബര്‍ 17 -ന് വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു.ഇത് സംബധിച്ച അപേക്ഷ നവംബര്‍ 30-ന് പീറ്റര്‍ബറോ രെജിസ്റ്റര്‍ ഓഫീസില്‍ രണ്ടുപേരും ചേര്‍ന്ന് സമര്‍പ്പിച്ചു. അപേക്ഷകരുടെ പരസ്പരമുള്ള ഇടപെടലില്‍ സംശയം തോന്നിയ രെജിസ്ട്രാര്‍ ഇവരുടെ വിവരങ്ങള്‍ ബോര്‍ഡര്‍ എജെന്സിക്ക് കൈമാറി.
തുടര്‍ന്ന് പ്രതിശ്രുത വധുവിനെ നിരീക്ഷിച്ച അധികൃതര്‍ കല്യാണത്തലേന്ന് (ഡിസംബര്‍ 16) ഇറീനയെ സ്വന്തം കിടപ്പുമുറിയില്‍ നിന്നും യഥാര്‍ത്ഥ കാമുകനൊപ്പം കയ്യോടെ പിടികൂടി.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ വ്യാജ വിവാഹത്തിന്റെ കഥ പ്രതിശ്രുത വധു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ കെട്ടഴിച്ചു.ഇറീനയെ പിടിച്ചതറിഞ്ഞു മുങ്ങിയ പ്രതിശ്രുത വരനെ പിന്നീടു തെംസ് വാലി പോലിസ് അറസ്റ്റ് ചെയ്തു.ഇരുവര്‍ക്കുമുള്ള ശിക്ഷ ഈ മാസം 28 -ന് പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല