പ്രിയ എഡിറ്റര്‍
സെബാസ്റ്റ്യന്‍ കല്ലതച്ചന്‍ ചില തല്പര കക്ഷികളുടെ പുരസ്ക്കാരം വാങ്ങിയെന്നും അവരുടെ ചതിക്ക് ഇരയായി എന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ഞാന്‍ നിങ്ങളുടെ പത്രത്തില്‍ കണ്ടു.അതെക്കുറിച്ച് എനിക്കുള്ള അഭിപ്രായങ്ങളാണ് ചുവടെ ചെര്‍ക്കുനത്.
കല്ലത്തച്ചനും അച്ചന്റെ സഭാവിശ്വാസത്തേയും ഞാന്‍ ചോദ്യംചെയ്യുന്നില്ല. പക്ഷേ കല്ലത്തച്ചന്‍ കത്തോലിക്കാസഭയെയും വിശ്വാസികളെയും മറന്ന്് അവാര്‍ഡ് വാങ്ങുവാന്‍ പോയതിന് ഉത്തരം പറയേണ്ടത് സ്വന്തം മനസാക്ഷിയോടാണ്. ഒരു മഞ്ഞപ്പത്രം നല്‍കുന്ന അവാര്‍ഡ് വാങ്ങുന്നതിന് മുന്‍പ് ആ പത്രത്തിന്റെ അല്ലെങ്കില്‍ അവാര്‍ഡ് നല്‍കുന്നവരുടെ നിലപാട് കല്ലത്തച്ചന്‍ പരിശോധിക്കേണ്ടതായിരുന്നു.
വിശ്വാസികളെ വിറ്റ് കാശാക്കി, സഭാമക്കളെയും ദൈവത്തെയും അവഹേളിച്ചതിന് ശേഷം കല്ലത്തച്ചന് ഒരവാര്‍ഡ് നല്‍കിയത് യു.കെയിലെ മറ്റ് വൈദികര്‍ക്ക് കഴിവില്ലാത്തതിനാലലല്ല, മറിച്ച് കഴിവുള്ള വൈദികര്‍ ഇദ്ദേഹത്തിന്റെ അവാര്‍ഡ് സ്വീകരിക്കില്ല എന്ന് നേരത്തേ അറിയിച്ചതിനാലാണ് ആര്‍ക്കും വേണ്ടാത്ത ഈ അവാര്‍ഡ് അങ്ങേയ്ക്ക് നല്‍കിയത്.
ഈ അവാര്‍ഡ് വാങ്ങാന്‍ ചെന്ന അങ്ങയെ കുറച്ചുപേര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതുകണ്ടു.ഫോട്ടോയില്‍ അച്ഛന്‍ ഒന്നുമറന്നു അല്ലെങ്കില്‍ സ്വയം മറന്നുപോയി എന്നുവേണം കരുതാന്‍. കാരണം ഒരു ആഭാസനെ ഒരു രാഷ്ട്രീയക്കാരനെ ഉയര്‍ത്തുന്നതുപോലെ അങ്ങയെ ഉയര്‍ത്തിയപ്പോള്‍ അങ്ങ് കരുതി ഇവരാണ് എല്ലാം എന്ന്.
അച്ചന്‍ ഒന്നുമറന്നു. ബഹുമാനപ്പെട്ട അങ്ങയെ ഇവിടെ അയച്ചത് സഭാമക്കളുടെ ആത്മീയമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുവാനാണ്. അല്ലാതെ ഏതോ കോമരന്‍മാര്‍ ചേര്‍ന്ന് ഒരു വെബ്‌സൈറ്റിന്റെ പേരില്‍ (മഞ്ഞപത്രത്തിന്റെ) അവാര്‍ഡ് നല്‍കുവാനല്ല. മറിച്ച് വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ് പകരാനാണ്.അച്ചന് ഒരിക്കല്‍ക്കൂടി ചിന്തിക്കാമായിരുന്നു ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
യു.കെയിലെ ക്‌നാനായ സമുദായത്തിന്റെ ആത്മീയ നേതാവായ സജി അച്ചനെയോ യു.കെയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ലിവര്‍പൂളിലെ ക്രിസ്ത്യാനികളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്ന ബഹുമാനപ്പെട്ട ബാബു അപ്പാടന്‍ അച്ഛനെയോ ഈ പണിക്ക് കിട്ടില്ല. ഇവരുടെ സഹപ്രവര്‍ത്തകര്‍ ഈ രണ്ടുപേരെയും സമീപിച്ച് അവാര്‍ഡ് തരാന്‍ താല്‍പ്പര്യം ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ഇവര്‍ നിരസിച്ച മുള്‍ക്കിരീടം ഏറ്റുവാങ്ങിയാണ് അച്ഛന്‍ അപസാഹായനായിരിക്കുന്നത്. ഇത് വരുംദിനങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പാണ്.
വൈദികനെ ദൈവത്തിന് തുല്യം പരിശുദ്ധകൂര്‍ബ്ബാനയില്‍ കാണുന്നതിനാല്‍ ആരും അങ്ങയെ പൊതുവേദിയില്‍ ചെളിവാരി എറിയില്ല. അത് വിശ്വാസികള്‍ കഴിവുകെട്ടവരായിട്ടല്ല മറിച്ച് വിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിനാലാണ്. കല്ലത്തച്ചനെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് തന്നെ ഈ അവാര്‍ഡിലൂടെയാണ്. യു,കെയിലെ വിശ്വാസികള്‍ പ്രതികരണ ശേഷിയില്ലാത്തവരല്ല മറിച്ച് ദൈവവിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ് എന്നതു കൊണ്ടാണ് ഈ വിഷയത്തില്‍ ഇതുവരെ വിവാദങ്ങള്‍ ഒന്നും ഉണ്ടാക്കാതിരുന്നതെന്ന് അച്ചന്‍ മനസിലാക്കണം.
സഭയെയും സഭാപിതാക്കന്‍മാരെയും മോശമായി ചിത്രീകരിക്കുന്ന ഈ ഓണ്‍ലൈന്‍ പത്രത്തിന്റെ അവാര്‍ഡ് ബഹുമാനപ്പെട്ട കല്ലത്തച്ചന് ഒരു മുള്‍ക്കിരീടമായി മാറാതിരിക്കാന്‍ സര്‍വ്വശക്തനായ പിതാവ് ശക്തിനല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം നിരീശ്വരവാദിയായ പത്രാധിപര്‍ക്ക് ദൈവവിശ്വാസം ഉണ്ടാകുവാനും പ്രാര്‍ത്ഥിക്കാം.
ഒരു വിശ്വാസി, ലിവര്‍പൂള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല