പണമടങ്ങിയ ബാഗ് പോലീസില്‍ ഏല്‍പ്പിച്ച എങ്ങനെയാണ് ഫൈന്‍ കൊടുക്കേണ്ടിവരുകയെന്ന് എല്ലാവരും ആലോചിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചിലപ്പോള്‍ അങ്ങനെ വേണ്ടിവരും. 10,000 പൗണ്ട് അടങ്ങുന്ന ബാഗ് തിരിച്ചെല്‍പ്പിച്ചപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് പോലീസ് റോബര്‍ട്ട് ആഡംസ് എന്ന അമ്പത്തിനാലുകാരന്റെ പക്കല്‍നിന്നും ഫൈന്‍ ഈടാക്കിയത്. ഒരു സ്ത്രീയുമായി ഡേറ്റിംഗ് ഉറപ്പിക്കാന്‍ എത്തിയ റോബര്‍ട്ട് എറ്റിഎം ഉപയോഗിക്കുമ്പോഴാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്. വാള്‍ഗ്രീന്‍സിലെ ഒരു ഷോപ്പിലെ എടിഎമ്മിനുള്ളിലാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയതെങ്കിലും സ്ത്രീയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുന്നതിന്റെ തിരക്കിനിടയില്‍ അവിടത്തെ പോലീസില്‍ ഏല്‍പ്പിക്കാന്‍ റോബര്‍ട്ട് വിട്ടുപോയി.
റോബര്‍ട്ട് വീടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി പണം ഏല്‍പ്പിക്കുകയും അതിനടുത്ത് എവിടെയോ നിന്നാണ് പണം ലഭിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സ്ത്രീയുമായി ഡേറ്റിംഗ് നടത്തിയശേഷം വാള്‍ഗ്രീനിലേക്ക് പോയി പണം ഏല്‍പ്പിക്കാന്‍ സമയം ഇല്ലാതിരുന്നതുമൂലം ചേസ് ബാങ്കിലെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലാണ് പണം ഏല്‍പ്പിച്ചത്. അങ്ങനെ പണം ഏല്‍പ്പിച്ചപ്പോള്‍ അതിന് പറ്റിയ കള്ളവും പറഞ്ഞു റോബര്‍ട്ട്. അതാണ് പിഴ ഈടാക്കാന്‍ കാരണവും.
പണം നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ പണമടങ്ങുന്ന ബാഗുമായി റോബര്‍ട്ട് പുറത്തിറങ്ങുന്ന ദൃശ്യം എടിഎമ്മിലെ ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല