വിദേശത്ത് പണം നിക്ഷേപിച്ച വ്യക്തികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. അറുപതോളം ആളുകളുടെ വിവരങ്ങളാണ് വെളിപ്പെടുത്തുക. എച്ച്എസ്ബിസി ജനീവ ശാഖ പുറുത്തു വിട്ട കള്ളപണ നിക്ഷേപകരുടെ പട്ടികയിലുള്ള ഇന്ത്യക്കാരുടെ പേരു വിവരങ്ങളാണ് വെളിപ്പെടുത്തുക.
വിദേശത്തെ കള്ളപണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിദേശാനുസരണം നികുതി വകുപ്പ് അന്വേഷണം പൂർത്തിയാക്കി. പട്ടികയിൽ ചില പ്രമുഖ കോർപ്പറേറ്റുകളും ബിസിനസ് കുടുംബങ്ങളും മറ്റ് പ്രമുഖ വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.
ഈ വിദേശ അക്കൗണ്ടുകളിലുള്ള മൊത്തം തുക 1500 മുതൽ 1600 കോടി രൂപയോളം വരുമെന്ന് നികുതി വകുപ്പു വൃത്തങ്ങൾ വ്യക്തമാക്കി. ഐ. ടി, നിയമപ്രകാരം രാജ്യത്തെ വിവിധ കോടതികളിലായാണ് ഈ കേസുകൾ വിചാരണ നടത്തുക.
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപണ നിക്ഷേപം തിരിച്ചു കൊണ്ടുവരാനുള്ള സർക്കാർ നയത്തിന്റെ ഭാഗമാണ് നടപടിയെന്ന് നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച് സർക്കാരിനും സുപ്രീം കോടതിക്കും റിപ്പോർട്ട് സമർപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല