ലണ്ടന്‍: കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്ത് വീടുകളുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി പഠനങ്ങള്‍ തെളിയിക്കുന്നു. 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ വടക്കന്‍ മേഖലകളില്‍ വീടിന് വില ഇരട്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ശരാശരി 102%. ഈ കാലഘട്ടത്തില്‍ തെക്കന്‍ ഭാഗങ്ങളില്‍ വിലയില്‍ 75% മാത്രമേ ഉയര്‍ച്ച ഉണ്ടായിട്ടുള്ളൂ.
ഇത് കാണിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ വിലക്കയറ്റത്തില്‍ തെക്കന്‍ ഭാഗങ്ങളെ ബഹുദൂരം പിന്നിലാക്കി വടക്കന്‍മേഖല മുന്നോട്ടേക്ക് കുതിക്കുകയാണെന്നാണ്. വില ഉയരുന്ന നിരക്ക് വടക്കന്‍ പ്രദേശങ്ങള്‍ മുന്നിലാണെങ്കിലും വീടിന്റെ ശരാശരി വില തെക്കന്‍ പ്രദേശങ്ങളില്‍ തന്നെയാണ് കൂടുതല്‍.
പതിറ്റാണ്ടിന്റെ തുടക്കത്തില്‍ വടക്കന്‍മേഖലകളില്‍ വീടുകളുടെ ശരാശരി വില 65,476 പൗണ്ടായിരുന്നു. ഇപ്പോള്‍ ഇത് 132,163 പൗണ്ടാണ്. എന്നാല്‍ തെക്കന്‍ മേഖലകളില്‍ തുടക്കത്തില്‍ 117,811 പൗണ്ടും ഇപ്പോള്‍ 206,091 മാണ്.
ഏകദേശം 75,000 പൗണ്ടാ വ്യത്യാസമാണ് ഈ രണ്ടുമേഖലകളിലുമുള്ള വീടുകളുടെ വില തമ്മില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല