അലക്സ് വര്‍ഗീസ്: കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി മരണമടഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി ജോര്‍ജ് ബാബുവാണ് മരിച്ചത്. ലണ്ടന്‍ വൈറ്റ് ചാപ്പെല്‍ നിവാസിയാണ് അമ്പത്തിരണ്ടു വയസുണ്ടായിരുന്ന ജോര്‍ജ് സാബു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
എ.ബി.ബി ലണ്ടന്‍ എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു. ഭാര്യ മിനി ജോര്‍ജ് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്. ജ്യോമി മിനി ജോര്‍ജ് (ഇന്‍ഫോര്‍മേഷന്‍ അനാലിസ്റ്റ് )ജെറിന് ജിയോ ജോര്‍ജ് (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട് യുകെയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല