കാഞ്ചി മഠാധിപതി ശ്രീ ജയേന്ദ്ര സരസ്വതിയ്ക്കെതിരെ നടി രഞ്ജിത അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കാഞ്ചി മഠാധിപതിയുടെ പരാമര്‍ശങ്ങള്‍ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത നിത്യാനന്ദ ഭക്ത കൂടിയായ നടി കോടതിയെ സമീപിച്ചത്. ചെന്നൈ മജിസ്ട്രേറ്റ് കോടതിയില്‍ ജയേന്ദ്ര സരസ്വതിയ്ക്കെതിരെ സമര്‍പ്പിച്ച ക്രമിനല്‍ അപകീര്‍ത്തിക്കേസില്‍ നടപടികള്‍ ഉടന്‍ ആരംഭിയ്ക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
എഗ്മൂറിലൂള്ള മജിസ്ട്രേറ്റ് കോടതിയില്‍ അഡ്വക്കേറ്റിനൊപ്പമെത്തിയാണ് രഞ്ജിത പരാതി നല്‍ികയത്. കാഞ്ചി മഠാധിപതി നടത്തിയ പരാമര്‍ശങ്ങള്‍ അസത്യമാണെന്ന് പിന്നീട് രഞ്ജിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ കടുത്ത ഹിന്ദുമതവിശ്വാസിയാണെന്നും ശിഷ്യയെന്ന നിലയില്‍ നിത്യാനന്ദ തമിഴ്നാട്ടിലും കര്‍ണാടകയിലും നടത്തുന്ന പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും രഞ്ജിത പരാതിയില്‍ വിശദീകരിയ്ക്കുന്നുണ്ട്.
നിത്യാനന്ദയുടെ സംഘത്തില്‍ താനെപ്പോഴുമുണ്ടായിരുന്നെന്ന കാഞ്ചി മഠാധിപതിയുടെ പരാമര്‍ശം തനിയ്ക്ക് ഏറെ ക്ലേശവും വേദനയും ഉണ്ടാക്കിയെന്നും രഞ്ജിത പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല