1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2011

മാഞ്ചസ്റ്റര്‍: ഭാരത അപ്പസ്‌തോലനും, വിശ്വാസത്തിന്റെ പിതാവുമായ മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും നേരില്‍ വിശ്വാസം സ്വീകരിച്ചവരുടെ പിന്‍ തലമുറക്കാരുടെ യു.കെ നാഷണല്‍ കണ്‍വെന്‍ഷന് സെന്റ് തോമസ് ദി അപ്പോസ്റ്റില്‍ നഗര്‍ തയ്യാറെടുക്കുന്നു. യു.കെ യുടെ മലായാറ്റൂര്‍ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ത്തന്നെ തങ്ങളുടെ പ്രഥമ സമ്മേളനം നടത്തുവാന്‍ ദൈവം കൃപ ചെയ്തതിനെ കാത്തലിക് ഫോറം നന്ദി പുരസ്സരം സ്മരിക്കുന്നതായി കോര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.

മാഞ്ചസ്റ്ററിലെ ലോങ്ങ് സെറ്റിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലും, പരിസരത്തും, പാരീഷ് ഹാളിലും, പോര്‍ട്ടിക്കോസ് തുടങ്ങി എല്ലാ സ്ഥലവും ഈ സമ്മേളന നഗരിയായി മാറും.

വൈദിക ശ്രേഷ്ഠന്മാരുടെയും, വിശ്വാസി മക്കളുടേയും മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ തീവ്ര തയ്യാറെടുപ്പിലാണ്. പ്രമഖരായ സഭാ മേലദ്ധ്യക്ഷന്മാരുടെ സൗകര്യാര്‍ത്ഥം കാര്യങ്ങള്‍ ഏറ്റവും ഭംഗിയായും ചിട്ടയായും നടത്തുവാന്‍ യ.കെയുടെ നാനാ ഭാഗത്തുനിന്നും ലഭിച്ചുപോരുന്ന നിര്‍ദ്ദേശങ്ങളും സഹായസഹകരണങ്ങളും സംഘാടകര്‍ക്ക് ശക്തമായ പ്രോത്സാഹനമാവുന്നു.

ജൂലൈ 23ന് നടക്കുന്ന ഈ കാത്തലിക് ഫോറം കണ്‍വെന്‍ഷന്‍ ഏറ്റവും അധികം സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന ഒരു വേദിയായി ചരിത്ര ഭാഗമാവുമെന്ന് സംഘാടക സമിതി പ്രതീക്ഷിക്കുന്നു. സഭയുടെ വളര്‍ച്ചക്കും, മക്കളുടെ ഉന്നമനത്തിനും, പരസ്പരം ബന്ധത്തിനും ആയി വിഭാവനം ചെയ്ത് രൂപം കൊടുത്ത കാത്തലിക് ഫോറം ഏവരേയും വിശ്വാസ പൈതൃകത്തിലൂന്നി കൂട്ടി നടത്തുമ്പോള്‍ അതിന്റെ അംഗീകാരമാവും മഹാ ഇടയന്മാരുടേയും വൈദിക ശ്രേഷ്ഠന്മാരുടേയും അനുഗ്രഹീത പങ്കാളിത്തം.

സെന്റ് ജോസഫ് ചര്‍ച്ച് പോര്‍ട്ട്‌ലാന്റ് ക്രസന്റ്, ലോങ്് സൈറ്റ്

മാഞ്ചസ്റ്റര്‍ M130BU

അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977
ജിസ്റ്റി കെ. ജോസ് – 07886333794
ജോയി ജേക്കബ്-0783 0817015

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.