1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

മാഞ്ചസ്റ്റര്‍: മാര്‍ തോമാ കത്തോലിക്കരുടെ ദേശീയ സംഗമത്തിന് ആവേശവും, ഊര്‍ജ്ജവും പകരാന്‍ സീറോ മലബാര്‍ സഭാ മേലധ്യക്ഷനും, പണ്ഡിതനും, വാഗ്മിയുമായ മാര്‍ റെമജിയൂസ് പിതാവ് എത്തും. കണ്‍വെന്‍ഷന്റെ ജീവനാഡി എത്തുമെന്നുറപ്പായ നിമിഷം മുതല്‍ യു.കെയിലുടനീളം ആവേശം ഇരമ്പുകയായി.

സഭാ മേലധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ കേന്ദ്രമായ സെന്റ് തോമസ് ദി അപ്പോസ്റ്റില്‍ നഗര്‍ ലോംഗ്‌സെന്ററില്‍ മാര്‍ത്തോമ്മാ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൈത്തിരി ആളിക്കത്തുവാനും നവ തലമുറക്ക് വെള്ളി വെളിച്ചം പകരുവാനും കാത്തലിക് ഫോറത്തിന് കരുത്തിന്റെ അംഗീകാരമാവും.

വിശ്വാസത്തിനും പാരമ്പര്യത്തിനും വില കല്‍പ്പിക്കുന്ന സഭാ സ്‌നേഹികളും, മുന്‍ തലമുറകളോട് നന്ദിയും സ്‌നേഹവും കാത്തു പരിപാലിക്കുന്ന നാളിനെ നന്മകളില്‍ വിരിയിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സെന്റ് തോമസ് കത്തോലിക്കരും കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്ന് വിശ്വാസ പ്രഘോഷണത്തില്‍ പങ്കുചേരും.

കാത്തലിക് ഫോറത്തിന് വിശ്വാസ പ്രഘോഷണത്തിനായി തോമാശ്ലീഹായുടെ തിരുസ്വരൂപം ആശീര്‍വ്വദിച്ചനുഗ്രഹിച്ച് നല്‍കിയ മഹാ ഇടയന്റെ കണ്‍വെന്‍ഷനിലെ സാമീപ്യം അനുഗ്രഹ സ്രോതസ്സാവും. മാര്‍ പോള്‍ ആലപ്പാട്ട് പിതാവിനൊപ്പം സഭാ മക്കളെ കാണുവാന്‍ മാഞ്ചസ്റ്ററിലെത്തുമ്പോള്‍ നൂറുകണക്കിനാളുകള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേരും.

സെന്റ് ജോസഫ് ചര്‍ച്ച് പോര്‍ട്ട്‌ലാന്റ് ക്രസന്റ്, ലോങ് സൈറ്റ് മാഞ്ചസ്റ്റര്‍ M130BU

അപ്പച്ചന്‍ കണ്ണഞ്ചിറ- 07737956977
ജിസ്റ്റി കെ ജോസ്- 07886333794
ജോയി ജേക്കബ്- 07830817015

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.