ലണ്ടന്‍: ഭാരത അപ്പസ്‌തോലന്‍ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ദിനമായ ജൂലൈ 3 വിശ്വാസപ്രഘോഷണ ദിനമായി ആചരിക്കുവാന്‍ സെന്റ് തോമസ് കാത്തലിക് ഫോറം ദേശീയ സമിതി ആഹ്വാനം ചെയ്തു.
വിശുദ്ധ തോമാശ്ലീഹായിലൂടെ ലഭിച്ച ആത്മവിശ്വാസവും, പാരമ്പര്യവും, ആചാരവും മുറുകെ പിടിച്ച് മുന്നേറുവാനും, അവ ശോഷിക്കാതെ പുതുതലമുറകള്‍ക്ക് പകര്‍ന്നു നല്‍കുവാനും അപ്പസ്‌തോല മദ്ധ്യസ്ഥതയില്‍ ഈശ്വര അനുഗ്രഹം പ്രാപിക്കുന്നതിന്, ജൂലൈ 3 പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനും ദുക്‌റാന തിരുനാളുകളില്‍ ഭക്തി പുരസ്സരം പങ്കുചേര്‍ന്ന് വിശ്വാസ പ്രഘോഷണമാക്കി മാറ്റുവാനും എല്ലാ സെന്റ് തോമസ് കത്തോലിക്കരെയും ആഹ്വാനം ചെയ്യുന്നതായി യു.കെ.എസ്.ടി.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ 23 ന് ശനിയാഴ്ച സീറോ മലബാര്‍ മേലദ്ധ്യക്ഷന്‍മാരും, വൈദിക ശ്രേഷ്ഠന്‍മാരും പങ്കുചേരുന്ന സെന്റ് തോമസ് കത്തോലിക്കരുടെ സമ്മേളനം പൂര്‍ണ്ണവിജയമാവുന്നതിന് കഴിയുന്നവരെല്ലാം ഉപവാസവും, പ്രാര്‍ത്ഥനയും അര്‍പ്പിക്കണമെന്ന് ബ്രദര്‍ ടോമി പുതുക്കാട് അഭ്യര്‍ത്ഥിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ07737956977
ജിന്റി കെ ജോസ്07886333794
ജോയി ജേക്കബ്07830817015
ലിജു പാറത്തോട്ടാല്‍07950453929
ബ്രദര്‍ ടോമി പുതുക്കാട്01642827742
എമ്മാനുവേല്‍ മൂലേക്കാട്ട്07986578783
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല