1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2011

ലണ്ടന്‍: സെന്റ് തോമസ് കത്തോലിക്കരുടെ ആത്മീയ കുടുംബ കൂട്ടായ്മയായ യുണൈറ്റഡ് കിങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറം, ദേശീയ കണ്‍വെന്‍ഷന് സ്‌പോണ്‍സേഴ്‌സിനെ തേടുന്നു.

വിവിധ തലങ്ങളില്‍ സ്‌പോണ്‍സറിങിന് അവസരമൊരുക്കുന്ന ഈ സമ്മേളനത്തില്‍ യു.കെ യുടെ നാനാഭാഗത്തുനിന്നുമുള്ള വിശ്വാസി കൂട്ടായ്മകളുടെ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു.

യു.കെ.എസ്.ടി.സി.എഫിന്റെ പ്രഥമസമ്മേളനം അത്മായരുടെ കുടുംബകൂട്ടായ്മകളുടെ ദേശീയവേദിയായി പ്രഖ്യാപിക്കപ്പെടുന്ന ഈ സംഗമം അത്മായസഭാ തലങ്ങളില്‍ അഭിവന്ദ്യരും പ്രമുഖരുമായ നേതൃത്വങ്ങള്‍ പങ്കെടുക്കും. വിശ്വാസ പ്രഘോഷണ വേദിയായി മാറുന്ന ഈ സമ്മേളനം സെന്റ് തോമസ് കത്തോലിക്കരുടെ ആത്മീയനിറവില്‍, വര്‍ണ്ണാഭമായക്കപ്പെടുവാനുതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു.

വന്‍ അല്‍മായ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞ ഈ സമ്മേളനത്തിലേക്ക് സ്‌പോണ്‍സറിങ്ങിന് താല്‍പര്യമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും താഴെ പറയുന്ന യു.കെ.എസ്.ടി.സി.എഫ് ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

ജോസഫ് വര്‍ക്കി 07897448282
ജോയി ജേക്കബ് 07830817015
ജിന്റി കെ ജോസ് 07886333794
അപ്പച്ചന്‍ കണ്ണഞ്ചിറ07737956977

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.