യു.കെ.യിലുടനീളം ചിതറിക്കിടക്കുന്ന സെന്റ് തോമസ് കത്തോലിക്കരുടെ ആത്മീയ കുടുംബ കൂട്ടായ്മയായ യുണൈറ്റഡ് കിങ്ങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറം ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ 23ന് സംഘടിപ്പിക്കുന്നു. സമ്മേളനം വിജയിപ്പിക്കുന്നതിനായി 51 അംഗ സ്വാഗതസംഘം, ലെസ്റ്ററില്‍ വെച്ച് ചേര്‍ന്ന യു.കെ.എസ്.ടി.സി.എഫ്. ദേശീയ സമിതി അംഗങ്ങളുടെയും യുണിറ്റ് പ്രതിനിധികളുടെയും യോഗം തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ വിവിധ കമ്മ്ികളെ കോര്‍ഡിനേറ്റു ചെയ്യുവാന്‍ മൂന്നംഗ കോര്‍ഡിനേറ്റ് കമ്മറ്റിയെ നിയമിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ, ജിന്റി കെ.ജോസ്, ജോയി ജേക്കബ് എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. സാമ്പത്തികം എമ്മാനുവേല്‍ മാണി മൂലേക്കാട്ടും പബ്ലിസിറ്റി ജേക്കബ് കുയിലാടന്‍, മാത്യു ജോര്‍ജ്ജ്, അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട എന്നിവരും, സ്‌പോണ്‍സര്‍ഷിപ്പ് ജോസഫ് വര്‍ക്കിയും, സ്പിരിച്ച്വല്‍ ടോമി ബ്രദറും കമ്മറ്റിയെ നയിക്കും.
സ്റ്റാന്‍ലി മാത്യു പൈമ്പിള്ളില്‍, ജോബി കാലടി എന്നിവര്‍ ഗാന ശുശ്രൂഷക്കും ഓര്‍ക്കസ്ട്രയ്ക്കും ലൈറ്റ് ആന്‍ഡ് സൗണ്ടും നേതൃത്വം കൊടുക്കും. ഓഫീസ് ലിജു പാറത്തോട്ടാല്‍, ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ് ഡെന്നി മണ്ണനാല്‍, വേദിയും പ്രൊഡക്ഷന്‍ ബേബി ജോര്‍ജ്ജ്, ട്രാന്‍സ്‌പോര്‍ട്ട് ജോമോന്‍ എന്നിവരും നേതൃത്വം അരുളും. ജോര്‍ജ്ജ് തോമസ്, ജോസഫ് ഇമ്മാനുവേല്‍, ബാബുരാജ് ടോജോ, ഷാജി ലെസ്റ്റര്‍, മനോജ് വണിയപ്പുരക്കല്‍, ജിജി ചാക്കോ, റോയി ഫ്രാന്‍സിസ്, ടോമി സെബാസ്റ്റ്യന്‍, തങ്കച്ചന്‍, ബെന്നി നെടുങ്ങാട്ട്, ബിജു മാത്യു, ബിനോജ് മിറ്റത്താനി, ജോഷി, സോയി ജോസഫ്, ജോബന്‍, മനോജ് ബര്‍മിംഗ്ഹാം, ജസ്റ്റിന്‍ ഹാര്‍ലോ, ടോജി, ടിജോ തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല