തിരുവനന്തപുരം: കെ.മുരളീധരനെ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുരളീധരന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.
ആറ് വര്‍ഷത്തേക്കാണ് മുരളീധരനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നത്. മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നതിനെ അനുകൂലിച്ച കെ.പി.സി.സിയുടെ തീരുമാനം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സോണിയാഗാന്ധിയെ അറിയിക്കുകയായിരുന്നു. കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഹ്‌സീന കിദ്വായിയും മുരളിയുടെ തിരിച്ചുവരവിനെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല