1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

എന്‍.എച്ച്.എസിന്റെ മുകളിലുള്ള സാമ്പത്തിക സമ്മര്‍ദ്ദം മൂലമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതെന്ന് ആരോപണമുയര്‍ന്നു. നിലവില്‍ പതിനെട്ട് ആഴ്ച്ചകള്‍ കൂടുമ്പോള്‍ ഡോക്ടര്‍മാരെ കാണാന്‍ രോഗികള്‍ക്ക് അവസരം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്.

പുതിയ എന്‍.എച്ച്.എസ് പെര്‍ഫോമന്‍സ് കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലുള്ളവരാണ് ഇത്തരത്തില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഡോക്ടര്‍മാരെ കാണാനുള്ള ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ കാത്തിരിപ്പ് സമയത്തില്‍ 26 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ ആറുമാസവും അതില്‍ക്കൂടുതലും കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്.

ഈവര്‍ഷം മാര്‍ച്ചില്‍ ഏതാണ്ട് 34,639 രോഗികള്‍ക്കാണ് ഇത്തരത്തില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നിരിക്കുന്നത്. ഇത് ഏതാണ്ട് 11 ശതമാനത്തോളം വരും. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 8.3 ശതമാനമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആറ് മാസം കാത്തിരുന്നശേഷം ഡോക്ടര്‍മാരെ കാണാന്‍ സാധിച്ചവരുടെ എണ്ണത്തിലും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തരക്കാരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ ആരോഗ്യസേവനങ്ങള്‍ക്കുള്ള ഡിമാന്റ് ഉയര്‍ന്നിട്ടും അതിനനുസരിച്ചുള്ള സെവനം ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദമാണ് ഇത്തരത്തിലൊരവസ്ഥയിലേക്ക് വഴിതെളിച്ചതെന്നാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.