മാഞ്ചസ്റ്റര്‍: നാളത്തെ കാത്തലിക് ഫോറം ദേശീയ കണ്‍വന്‍ഷനില്‍ യു.കെയില്‍ എമ്പാടുമുള്ള മുപ്പതോളം യൂണിറ്റുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ യൂണിറ്റുകളില്‍ നിന്നും എത്തുന്ന പ്രതിനിധികളെയും സ്വീകരിക്കുവാന്‍ സെന്റ്‌തോമസ് അപ്പസ്‌തോലിക് നഗര്‍ ഒരുക്കിക്കഴിഞ്ഞു. കാത്തലിക് ഫോറം ആദ്യം രൂപീകരിച്ച സൗത്തെന്‍ഡ്, ബാസില്‍ഡണ്‍, ലെസ്റ്റര്‍, ബര്‍മിങ്ങാം, വാല്‍ഷാല്‍, സ്‌റിവനേജ് തുടങ്ങി അവസാനം രൂപീകരിച്ച ഹാരോയില്‍ നിന്നുവരെയുള്ള പ്രതിനിധികളും നാളത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നതോടെ ചരിത്ര നിമിഷങ്ങള്‍ക്കാവും നാളെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഇവരെ കൂടാതെ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റ (കെ.സി.എ.എം)റും, സെന്‍ട്രല്‍ മാഞ്ചസ്റ്ററിലുള്ള എല്ലാ കുടുംബങ്ങളും നാളത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതോടെ കാത്തലിക് ഫോറം പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ ചരിത്ര സംഭവമായി മാറും.
കണ്‍വന്‍ഷന്‍ വേദിയുടെ സമീപത്തായി വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കികഴിഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവര്‍ വളണ്ടിയേഴ്‌സിന്റെ നിര്‍ദേശാനുസരണം റാലിക്ക് തടസമുണ്ടാകാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല