കാനഡയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി പ്രകാരം ഇനി മുതൽ ഡോക്ടറുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാം. സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങൾ മൂലം നരകിക്കുന്ന രോഗികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ വിധി.
സുഖപ്പെടുത്താൻ കഴിയാത്തതോ ഗുരുതരമോ ആയ രോഗങ്ങളാൽ കഷ്ടപ്പെടുന്ന പ്രായപൂർത്തിയായവർക്കാണ് മരിക്കാനായി ഡോക്ടറുടെ സഹായം ലഭിക്കുക. മാനസികവും ശാരീരികവും ആയ രോഗങ്ങൾക്ക് നിയമം ബാധകമാണ്.
വൈദ്യ സഹായത്തോടെ ജീവിതം അവസാനിപ്പിക്കുന്നത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കരുതുന്നില്ലെന്ന് കോടതി പറഞ്ഞു. വ്യക്തികൾക്ക് ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാൻ കഴിയില്ല എന്ന് അർഥമില്ല.
നിലവിൽ സ്വിറ്റ്സർലാന്റും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും ചില അമേരിക്കൻ സംസ്ഥാനങ്ങളും മാത്രമാണ് വൈദ്യ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള സൗകര്യം നൽകുന്നത്. എന്നാൽ പുതിയ നിയമത്തിനെതിരെ മത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല