കോര്‍ഡോബ: ആതിഥേയരായ അര്‍ജന്റീനക്ക് പിന്നാലെ നിലവിലെ ചാംപ്യന്‍മാരായ ബ്രസീലും കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു.സി ഗ്രൂപ്പിലെ ആദ്യറൗണ്ടിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു ബ്രസീല്‍ തകര്‍ത്തു. ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നത്. ബ്രസീസീലിനായി പുത്തന്‍ വാഗ്ദാനം നെയമറും പാറ്റോയും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ ഇക്വഡോറിനായി ഫിലിപ്പ് സെയ്‌സെഡോ ആണ് രണ്ട് ഗോളുകളും നേടിയത്.
ആദ്യ രണ്ടു വിരസമായ മത്സരങ്ങളിന്‍ നിന്ന് കിട്ടിയ രണ്ട് പോയന്റുമായി ക്വാര്‍ട്ടര്‍സ്ഥാനം പോലും പരുങ്ങലിലായ ബ്രസീലിന്റെ ശക്തമായ തിരിച്ച് വരവിനാണ് കോര്‍ഡോബയിലെ മത്സരവേദി സാക്ഷ്യം വഹിച്ചത്.
അര്‍ജന്റീനയിക്കായി കഴിഞ്ഞ മത്സരത്തില്‍ മെസിതിളങ്ങിയപ്പോലെ ബ്രസീലിന്റെ വന്‍പ്രതീക്ഷയായിരുന്ന നെയ്മര്‍ ഫോം വീണ്ടെടുത്തതാണ് ബ്രസീലിന് തുണയായത്. ആദ്യ രണ്ടു മത്സരങ്ങളിലും ഗോളൊന്നും നേടാനാകാതിരുന്ന നെയ്മര്‍ മത്സരത്തിന്റെ 48, 71 മിനിറ്റുകളില്‍ ഇക്വാഡോര്‍ വല കുലുക്കി. അലക്‌സാണ്ടര്‍ പാറ്റോ ആദ്യ പകുതിയിലെ 27-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 60-ാം മിനിറ്റിലും ഗോള്‍ നേടി. ഇതോടെ ടൂര്‍ണ്ണമെന്റില്‍ മെത്തം മുന്ന് ഗോള്‍ നേടിയ പാറ്റോ അര്‍ജന്റീനയുടെ അഗ്വോരയോടൊപ്പം ടൂര്‍ണ്ണമെന്റിലെ ടോപ്‌സകോറര്‍ പട്ടികയിലിടം പിടിച്ചു. ഇക്വഡോറിനു വേണ്ടി ഫിലിപ്പ് സെയ്‌സെഡോ(37, 58) ആണ് രണ്ടു ഗോളുകളും നേടിയത്.
ഇക്വഡോറിനെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ മികച്ച ഗോള്‍നിലയുമായി അഞ്ചു പോയിന്റോടെ ക്വാര്‍ട്ടറില്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള വെനസ്വേലയ്ക്കും അഞ്ചു പോയിന്റാണുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ക്വാര്‍ട്ടറില്‍ കൊളംബിയ-പെറുവിനെയും, അര്‍ജന്റീന- ഉറുഗ്വെയെയും, ബ്രസീല്‍- പരാഗ്വെയെയും, ചിലി- വെനസ്വേലയും നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല