മെയ് 11 മുതല്‍ 22വരെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയില്‍ ഇക്കുറി ബോളിവുഡ് നടി ഐശ്വര്യ തനിച്ചാകും പോകുന്നത്. 2007മുതല്‍ ഐശ്വര്യക്കൊപ്പം ഫെസ്റ്റിവലിന് പോയിരുന്ന അഭിഷേക് ഇത്തവണയുണ്ടാവില്ല.. ഫെസ്റ്റിവല്‍ സമയത്ത് ഷൂട്ടിംഗിനായി അഭിഷേകിന് റഷ്യയിലേക്ക് പോകേണ്ടതിനാലാണ് ആഷ് തനിച്ച് പോകുന്നത്.
തുടര്‍ച്ചയായ 10ാം തവണയാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുന്നത്. ഐശ്വര്യയോടൊപ്പം പോകാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് അഭിഷേക്.
ഐശ്വര്യയോടൊപ്പം പോകണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും ഷൂട്ടിംഗ് നിശ്ചയിച്ചതു കാരണം അതിന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും അഭിഷേകും പറഞ്ഞു. 10ാം തവണയും കാനിലെ സാന്നിദ്ധ്യമാകുന്ന ഐശ്വര്യയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ഒരേ ഒരു ബോളിവുഡ് താരം ഐശ്വര്യ ആയിരിക്കുമെന്നും അഭിഷേക് വ്യക്തമാക്കി.
2002 മുതലാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അന്ന് ഷാരൂഖിനൊപ്പമായിരുന്നു എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല