ഫ്രാന്‍സിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരില്‍ ഇത്തവണ ബോളിവുഡ് നടി മിനിഷ ലാംബയുമുണ്ട്. പക്ഷേ അതറിഞ്ഞതുമുതല്‍ നടിക്ക് ടെന്‍ഷനാണ്. ബോളിവുഡിലെയും ഹോളിവുഡിലെയും താരരാജാക്കന്‍മാരും, സംവിധായകരുമെല്ലാം പങ്കെടുക്കുന്ന കാനില്‍ പോകുമ്പോള്‍ ഏത് വസ്ത്രം ധരിക്കും എന്ന കാര്യത്തിലാണ് ഈ ടെന്‍ഷന്‍.
ഇന്ത്യന്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ധരിക്കാമെന്ന ചിന്തയാണ് ആദ്യം പോയത്. എന്നാല്‍ തന്നെക്കൂടാതെ കാനിലെത്തുന്ന ഐശ്വര്യ റായ്, ഫ്രിഡ പിന്റോ, സോനം കപൂര്‍ എന്നിവരെ കവച്ചുവെയ്ക്കാന്‍ കഴിയുമോ എന്ന പേടിയുണ്ട്. അതിനാല്‍ വസ്ത്രം ഏതെങ്കിലും പ്രമുഖ ഡിസൈനറെ കണ്ട് പ്രത്യേകം ഡിസൈന്‍ ചെയ്യിക്കണം എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് നടി. അതിനായുള്ള തിരച്ചിലും തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരുടെ മുമ്പില്‍ താന്‍ ഒട്ടും മോശമാവരുതല്ലോ എന്നാണ് നടി പറയുന്നത്.
കാനിലെത്തുന്ന മനിഷ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വുഡി അലന്‍ സംവിധാനം ചെയ്ത ‘മിഡ്‌നൈറ്റ് ഇന്‍ പാരിസ് ‘ എന്ന ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ആദ്യമായാണ് മിനിഷ കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.
മിനിഷയോടൊപ്പം കാനിലേക്ക് പോകുന്ന ഐശ്വര്യ, സോനം കപൂര്‍, ഫ്രിഡ എന്നിവര്‍ ഒരു പ്രമുഖ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ പ്രതിനിധികളായാണ് പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല