ന്യൂയോര്‍ക്ക്: മുന്‍ ഐ.എം.എഫ് മേധാവി ഡൊമനിക് സ്‌ട്രോസ് കാനെതിരെയുള്ള കേസ് അട്ടിമറിക്കപ്പെടുന്നു. കാനെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ കാനിന്റെ വക്കീലിനെ ചെന്നുകണ്ടതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാനെതിരെ ആരോപണം ഉയര്‍ത്തിയ വീട്ടുജോലിക്കാരുടെ മൊഴിയില്‍ വിശ്വാസമില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാഷ്യം. കാന്‍ ജോലിക്കാരിയെ പീഡിപ്പിച്ചു എന്നത് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ശരിവച്ചിട്ടുണ്ട്. എന്നാല്‍ പലതവണ മാറ്റിപറഞ്ഞതിനാല്‍ പീഡനവുമായി ബന്ധപ്പെട്ടുള്ള വീട്ടുജോലിക്കാരുടെ മൊഴി പ്രോസിക്യൂട്ടര്‍മാര്‍ വിശ്വസിച്ചിട്ടില്ല. മെയ് 14ന് വെളിപ്പെടുത്തിയ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ അവര്‍ പലവട്ടം മാറ്റിപറഞ്ഞിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണ പുരോഗതി കാനിന്റെ വക്കീലിന് നല്‍കിയിട്ടുണ്ട്. ആരോപണങ്ങളെത്തുടര്‍ന്ന് കാനിനെതിരെ ചുമത്തിയ ജാമ്യ ഉപാധികള്‍ പിന്‍വലിക്കുന്നത് കോടതി ഇന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇരുവിഭാഗത്തിന്റെ അഭിഭാഷകന്‍മാര്‍ ഇന്ന് മാന്‍ഹാട്ടനിലെ സ്റ്റേറ്റ് സുപ്രീംകോടതിയിലെത്തും. മാന്‍ഹട്ടനിലെ അപ്പാര്‍ട്ടുമെന്റ് വിട്ട് പുറത്തുപോകാന്‍ പാടില്ല എന്ന ഉപാധിയിന്‍മേല്‍ 10 ലക്ഷം ഡോളറിനാണ് ന്യൂയോര്‍ക്ക് കോടതി കാന് ജാമ്യം അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല