കാന്തത്തിന്റെ ഗുണമെന്താണെന്ന് എല്ലാവര്‍ക്കുറിയാവുന്ന കാര്യമാണ്. കാന്തികബലമെന്നൊക്കെ പറഞ്ഞാല്‍ അത്യാവശ്യം കാര്യങ്ങള്‍ അറിയാവുന്നവര്‍ക്ക് മനസിലാകുന്ന കാര്യമാണുതാനും. എന്നാല്‍ ഒരാള് കാന്തമായി മാറിയെന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതും ചെറിയൊരു കുട്ടി കാന്തമായി മാറിയെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. എന്നാല്‍ നമുക്ക് ബ്രസീലിലേക്ക് പോകാം. അവിടെപ്പോയി പൗളോ ഡേവിഡ് ആമോറിം എന്ന പതിനൊന്നുകാരനെ കാണാം. കാന്തത്തിന്റെ എല്ലാ ഗുണങ്ങളും കാണിക്കുന്ന അവന്‍ ഇപ്പോള്‍ ലോകപ്രസിദ്ധനാണ്. ബ്രസീലിലെ അവന്റെ വീട്ടിലേക്ക് വരുകയാണ് ലോകമെങ്ങുമുള്ള മാദ്ധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഗവേഷകരുമെല്ലാം.
കത്രിക, കത്തികള്‍, ഫോര്‍ക്കുകള്‍, സ്പൂണുകള്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ എങ്ങനെയാണ് തന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നതെന്ന് പൗളോ കാണിച്ചുതരും. വയര്‍, നെഞ്ച്, മുതുക് ഭാഗങ്ങളില്‍ ഈ ഉപകരണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ഒട്ടൊരു അത്ഭുതത്തോടെയാണ് ഈ കുട്ടി കാണിച്ചുതരുന്നത്. നാളുകള്‍ക്ക് മുമ്പാണ് തന്റെ ശരീരത്തില്‍ സ്പൂണുകളും കത്തികളുമെല്ലാം ഒട്ടിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പൗളോ പറയുന്നു. ഇപ്പോള്‍ സ്കൂളിലും മറ്റും കുട്ടികള്‍ തന്റെ ശരീരത്തിലേക്ക് ഓരോന്ന് വെച്ചുതരുമെന്ന് ചെറിയ കുസൃതിയോടെ പൗള പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല