ഓഫീസിലായാലും വീട്ടിലായാലും ഇടക്കിടെ ഓരോ കപ്പ് കാപ്പി കുടിയ്ക്കുകയെന്നത് പുരുഷന്മാരില്‍ പലരുടെയും ഒരു പതിവു ശീലമാണ്. ജോലിചെയ്തുള്ള തളര്‍ച്ചയില്‍ നിന്നും മുഷിച്ചിലില്‍ നിന്നും ഒരു ഉന്മേഷം കിട്ടാനാണ് ഈ ഇടയ്ക്കിടെയുള്ള കാപ്പികുടി.
എന്നാല്‍ ഈ ശീലം പുരുഷന്മാര്‍ക്ക് നല്ലതല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജോലിക്കിടെയുള്ള കാപ്പികുടി പുരുഷന്മാരുടെ ഓര്‍മ്മശക്തി കുറയ്ക്കുമത്രേ. തീരുമാനങ്ങള്‍ എടുക്കാനുള്ള അവരുടെ കഴിവിനേയും ഇത് ബാധിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ ഭാഗ്യവതികളാണ്. ജോലിക്കിടെ കാപ്പികുടിയ്ക്കുന്നത് സ്ത്രീകളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുമത്രേ. അങ്ങനെ അവര്‍ക്ക് ജോലിയില്‍ പുരുഷന്മാരെ പിന്തള്ളാന്‍ സാധിക്കുകയും ചെയ്യും. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ പുതിയ പഠനത്തിന് പിന്നില്‍
കഫീന്‍ എന്ന ഘടകം കൂടുതല്‍ അടങ്ങിയ കാപ്പിയും കഫീന്‍ തീരെക്കുറഞ്ഞ അളവില്‍ അടങ്ങിയ കാപ്പിയും നല്‍കി ഒരു സംഘമാളുകളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സ്ത്രീകളും പുരുഷന്മാരും അടങ്ങിയ 64 പേരുടെ സംഘത്തിലാണ് പരീക്ഷണം നടത്തിയത്. ഇവരെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിച്ച് വിഷമകരമായ ജോലികള്‍ നല്‍കി. ഈ ജോലിയുടെ മടുപ്പകറ്റാന്‍ ഇവര്‍ക്കു ഇടക്കിടെ കാപ്പിയും നല്‍കി.
പിന്നീട് ഇവരുടെ പ്രകടനം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്. കഫീന്‍ കുറഞ്ഞ കാപ്പി കുടിച്ചവരേക്കാള്‍ കഫീന്‍ കൂടിയ കാപ്പി കുടിച്ചവര്‍ 20 സെക്കന്‍ഡ് സമയമെടുത്താണ് ഓര്‍മയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയത്.
ഇതേസമയം കഫീന്‍ കൂടുതല്‍ അടങ്ങിയ കാപ്പി കൂടിച്ച സത്രീകളുടെ പ്രകടനം മറ്റു വിഭാഗക്കാരേക്കാള്‍ 100 സെക്കന്‍ഡുകള്‍ മുമ്പിലാണെന്നും കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല