ലണ്ടന്‍: രാഞ്ജിയാകാനാണ് താല്‍പ്പര്യമെന്ന കാമില രാജകുമാരിയുടെ പ്രസ്താവന വിവാദമാകുന്നു. ഇതാദ്യമായാണ് കാമില ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ചിപ്പന്‍ഹാമിലെ പാര്‍ക്ക് സന്ദര്‍ശിക്കവേ എട്ടുവയസുകാരിയുടെ ചോദ്യത്തിനാണ് രാഞ്ജിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന മറുപടി നല്‍കിയത്.
ചാള്‍സ് രാജകുമാരന്‍ രാജാവിന്റെ പദത്തിലേക്ക് ഉയരുകയാണെങ്കില്‍ രാജകുമാരിയെന്ന പദവിയിലായിരിക്കും തുടരുകയെന്ന് കാമിലയുടെ ഓഫീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് എതിരായുള്ള നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് രാജകുമാരിയുടെ പദവിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. രാജാവാകാന്‍ സാധ്യതയുണ്ടെന്ന് പ്രിന്‍സ് മുന്നുമാസംമുമ്പ് സൂചന നല്‍കിയിരുന്നു.
കാമില്ലക്ക് രാജ്ഞിപദം ലഭിക്കാതിരുന്നാല്‍ കഴിഞ്ഞ 1000 വര്‍ഷത്തെ രാജകുടുംബത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും രാജപത്നി രാജകുമാരി എന്ന ലേബലില്‍ ഒതുങ്ങുക. എന്നാല്‍ കാമിലയെ രാജ്ഞിയാക്കാതെ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ചരിത്രം തിരുത്താന്‍ ചാള്‍സിന് ഉദ്ദേശമില്ലെന്ന് രാജകുടുംബവുമായി ബന്ധമുള്ളവര്‍ സൂചന നല്‍കിയിരുന്നു. അതേസമയം കഴിഞ്ഞ നവംബറില്‍ നടന്ന ഒരു സര്‍വെയില്‍ ഭൂരിപക്ഷം പേരും കാമില്ല രാജ്ഞിയാകുന്നതിനോട് എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല