റോം: കാമുകിയുടെ ഫേസ്ബുക്ക് ഭ്രമം മൂലം മാഫിയ തലവന്‍ അകത്തായി. സാല്‍വാട്ടോര്‍ ഡി അവിനോ(39)ആണ് കാമുകി ഫേസ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തത് മൂലം പിടിയിലായത്. ഇറ്റലി പൊലീസ് വര്‍ഷങ്ങളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. എന്നാല്‍ ഇയാള്‍ എവിടെയുണ്ടെന്നിനെക്കുറിച്ച് ഒരു വിവരവും അധികൃതര്‍ക്ക് കിട്ടിയില്ല.
അങ്ങനെയിരിക്കവേയാണ് ഇയാളുടെ കാമുകിയായ ബാന്ദ്ര ഹിന്റ് തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു സ്പാനിഷ് റെസ്‌റ്റോറന്റിന് മുന്നില്‍ അര്‍ദ്ധ നഗ്‌നയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇത്. ഫോട്ടോ കണ്ട ഇറ്റലി പൊലീസ് സ്പാനിഷ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാല്‍വാട്ടോര്‍ പിടിയി.
കാമുകിയുടെ ഫോട്ടോയാണ് തന്നെ കുടുക്കിയത് എന്നറിഞ്ഞ സാല്‍വാട്ടോര്‍ ഇപ്പോള്‍ ജയിലില്‍ കാമുകിയെ ശപിച്ച് കഴിയുകയാണത്രെ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല