പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്‍ ചാരുംമൂടിന്‍റെ ‘കാട്ടുകോഴികള്‍ ‘എന്ന കഥാസമാഹാരം സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്ര ബിനോയ് വിശ്വം പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ടി. ചാക്കോ ആദ്യ പ്രതി ഏറ്റുവാങ്ങി.
പ്രഭാത് ബുക്ക് ഹൗസ് ജനറല്‍ മാനേജര്‍ ടി.ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. മലയാള സാഹിത്യത്തിന്‍റെ വിഭിന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കാരൂര്‍ സോമന്‍റെ ചെറുകഥകള്‍ ഭാഷയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മലയാള ഭാഷയെ സ്നേഹിക്കുന്ന ഏഴുത്തുകാരും സംഘടനകളും വിദേശരാജ്യങ്ങളിലും ഉള്ളതുകൊണ്ടാണ് പ്രവാസികള്‍ക്കിടയില്‍ നമ്മുടെ ഭാഷ ഇന്നും സജീവമായി നിലനില്‍ക്കുന്നത്.
അതേസമയം സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കച്ചവടതാല്‍പര്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അറിവും മൂല്യബോധവും അന്യം നിന്നുപോകുകയാണെന്ന് കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല